വിദൂര ജില്ലകളിലെ എൻട്രൻസ് സെന്ററുകൾ പ്രതിഷേധാർഹം -കെ.എം.സി.സി ഗ്രീൻ ടീൻസ്
text_fieldsദോഹ: അടുത്തയാഴ്ച നടക്കുന്ന കേരള എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് അപേക്ഷിച്ച സമർപ്പിക്കുമ്പോൾ നൽകിയ കേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമായി ദൂര ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചത് ഏറെ പ്രയാസകരമാണെന്ന് ഖത്തർ കെ.എം.സി.സി വിദ്യാർഥി വിഭാഗമായ ഗ്രീൻ ടീൻസ് അഭിപ്രായപ്പെട്ടു. പരീക്ഷക്ക് വളരെ കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ദൂര സ്ഥലങ്ങളിലേക്ക് യാത്രാ സൗകര്യവും മറ്റും ഒരുക്കാനുള്ള പ്രയാസവും മറ്റു പ്രതിബന്ധങ്ങളും വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാവാനിടയുണ്ട്. നാട്ടിലേക്ക് വരുന്ന പ്രവാസി രക്ഷിതാക്കൾക്ക് ഇത് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന ഈ നടപടി പിൻവലിച്ച് നേരത്തെ അപേക്ഷിച്ച ജില്ലകളിൽ കേന്ദ്രം പുനഃക്രമീകരിച്ച് നടപടിയുണ്ടാവാൻ എൻട്രൻസ് കമീഷണറും സർക്കാറും അടിയന്തരമായി ഇടപെടണമെന്ന് ഗ്രീൻ ടീൻസ് ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

