Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ൻറ​ര്‍ടെ​യ്​ൻമെൻറ്​...

എ​ൻറ​ര്‍ടെ​യ്​ൻമെൻറ്​ വേ​ള്‍ഡ് വി​ല്ലേ​ജ് ഉടൻ തുറക്കും

text_fields
bookmark_border
എ​ൻറ​ര്‍ടെ​യ്​ൻമെൻറ്​ വേ​ള്‍ഡ് വി​ല്ലേ​ജ് ഉടൻ തുറക്കും
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ഓ​പ​ണ്‍ എ​യ​ര്‍ അ​മ്യൂ​സ്മെ​ൻറ്​ പാ​ര്‍ക്കാ​യ എ​ൻറ​ര്‍ടെ​യ്​ൻമ​​െൻറ്​ വേ​ള്‍ഡ് വി​ല്ലേ​ജ് പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി ഉ​ട​ന്‍ തു​റ​ക്കു​ന്നു. ഡി​പ്ലോ​മാ​റ്റി​ക് ക്ല​ബ്ബി​നും പേ​ള്‍ ഖ​ത്ത​റി​നും ഇ​ട​യി​ലാ​യി അ​ല്‍ഖു​തൈ​ഫി​യ ബീ​ച്ചി​ലാ​ണ് പാ​ര്‍ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കും ഒ​രു പോ​ലെ ആ​സ്വ​ദി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍കു​ന്ന വി​വി​ധ വി​നോ​ദോ​പാ​ധി​ക​ളാ​ണ് ഇ​വി​ടെയുള്ളത്​.
യൂ​റോ​പ്പി​ല്‍ നി​ന്നും എ​ത്തി​ച്ച അ​ത്യാ​ധു​നി​ക റൈ​ഡു​ക​ളും കാ​ഴ്ച​ക​ളു​മാ​ണ് സ​ന്ദ​ര്‍ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ഡ്രോ​പ് ട​വ​ര്‍, റോ​ള​ര്‍ കോ​സ്റ്റ​ര്‍, ജി ​ഫോഴ്സ്, ഗ്ലാ​ൻറ്​ ഫെ​റീ​സ് വീ​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് പാ​ര്‍ക്കി​ലെ റൈ​ഡു​ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​വ. പെ​യ്​ൻറ്​ബോ​ള്‍അ​റീ​ന, ദി​നോ​സ​ര്‍ പാ​ര്‍ക്ക്, ലോ​ക​ത്തെ മു​ന്‍ നി​ര​യി​ല്‍ നി​ല്‍ക്കു​ന്ന ക​ലാ​കാ​ര​ന്‍മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന സ​ര്‍ക്ക​സ് എ​ന്നി​വ​യും കാ​ണി​ക​ളെ കാ​ത്തി​ര​ിക്കു​ന്നു​ണ്ട്്.
റ​ഷ്യ, അ​മേ​രി​ക്ക, സ്പെ​യി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര ട്രൂ​പ്പു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന നി​ര​വ​ധി അ​വാ​ര്‍ഡു​ക​ള്‍ നേ​ടി​യ സ്റ്റേ​ജ് ഷോ​ക​ളും എ​ൻറ​ര്‍ടെ​യ്ന്‍ വേ​ള്‍ഡ് വി​ല്ലേ​ജിൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റൈ​ഡു​ക​ളും ഷോ​ക​ളും കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ക്ക് മി​ക​ച്ച നി​ല​വാ​ര​മു​ള്ള ക​ഫേ​ക​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, സാ​ധാ​ര​ണ രാ​ത്രി​ഭ​ക്ഷ​ണ ഔ​ട്ട്​െല​റ്റു​ക​ള്‍ എ​ന്നി​വ​യും ഉ​പ​യോ​ഗ​ിക്കാം. പാ​ര്‍ക്കി​നോ​ട​നു​ബ​ന്ധി​ച്ച്് വ​ലി​യൊ​രു ഷോ​പ്പി​ങ് ലോ​ക​വും ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്്. ഖ​ത്ത​ര്‍, കു​വൈ​ത്ത്, ഒ​മാ​ന്‍, യ​മ​ന്‍, ജോ​ര്‍ദാ​ന്‍, ലെ​ബ​നാൻ, സി​റി​യ, തു​ര്‍ക്കി, ഇ​ന്ത്യ, പാ​കി​സ്താ​ന്‍, മ​ലേ​ഷ്യ, ചൈ​ന, താ​യ്്ലാ​ന്‍ഡ്, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പൈ​ന്‍സ്, ഇ​റാ​ന്‍, ഇ​റ്റ​ലി, യു.​എ​സ്.​എ തു​ട​ങ്ങി 25 ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചി​ല്ല​റ വി​ല്‍പ്പ​ന കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​വ​ര്‍ത്തി​ക്കു​ക. സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ആ​വ​ശ്യാ​നു​സ​ര​ണം വി​വി​ധ ത​ര​ത്തി​ലു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entertainment world village
News Summary - entertainment world village-qatar-gulfnews
Next Story