ദോഹ: കുട്ടികൾക്കും കുടുംബങ്ങൾക്കുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത ്തിെൻറ വൈവിധ്യമാർന്ന പരിപാടികൾ വരുന്നു. ഫെബ്രുവരി എട്ട് മുതൽ മാർച്ച് 22 വരെ എല്ലാ വെള്ളിയാഴ്ചകളിലും രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഏഴ് പാർക്കുകളിലാണ് വിനോദ, വിജ്ഞാന പരിപാടികൾ സംഘടിപ്പിക്കുന്നത്. സമൂഹത്തിനിടയിൽ പരിസ്ഥിതി ബോധവൽകരണം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം. ‘ഫൺ ഡേയ്സ് വിത് ഖത്തർ ഇ–നാച്വർ’ എന്ന പ്രമേയത്തിലൂന്നിയാണ് മന്ത്രാലയത്തിെൻറ വാരാന്ത്യ പരിപാടികൾ.
വിവിധ മത്സരങ്ങൾ, വിനോദ പരിപാടികൾ, ഗെയിമുകൾ, കാർഷിക വിജ്ഞാനം, കായിക വിനോദങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പരിപാടികൾ. ഇസ്ഗവ ഫാമിലി പാർക്ക്, അൽ ഖുതൈഫിയ, അൽ വക്റ, സിമൈസിമ, അൽ ശഹാനിയ, അൽ ശമാൽ, അൽഖോർ പാർക്ക് എന്നീ പാർക്കുകളിലാണിത്. മന്ത്രാലയത്തിന് കീഴിലെ പബ്ലിക് പാർക്സ് ഡിപ്പാർട്ട്്മെൻറ് ഡയറക്ടർ മുഹമ്മദ് അൽഖൂരി അടക്കമുള്ള ഉന്നതർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് പരിപാടികളുടെ പ്രഖ്യാപനം നടത്തിയത്.