എൻജിനീയേഴ്സ് ഫോറം ടെന്നിസ് ടി.കെ.എം അലുമ്നി അസോസിയേഷന് ഇരട്ടക്കിരീടം
text_fieldsഎൻജിനീയേഴ്സ് ഫോറം സംഘടിപ്പിച്ച ടെന്നിസ് ടൂർണമെന്റിലെ വിജയികൾ
ദോഹ: എൻജിനീയേഴ്സ് ഫോറം 18 എൻജിനീയറിങ് കോളജ് അലുമ്നികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച 'ദോഹ കേബിൾസ് ഇ.എഫ് ടെന്നിസ് ടൂർണമെന്റ് 2025' വിജയകരമായി സമാപിച്ചു. ടൂർണമെന്റിൽ ടി.കെ.എം എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ ഇരട്ടക്കിരീടം നേടി. കോളജിന്റെ അലുമ്നിയായ അജയ് രാജ്കുമാർ -സലിം അബൂബക്കർ സഖ്യം ഡബിൾസിലും അജയ് സിംഗിൾസ് വിഭാഗത്തിലും ചാമ്പ്യന്മാരായി.
ഡബിൾസ് ഫൈനലിൽ കോഴിക്കോട് എൻ.ഐ.ടി അലുമ്നിയായ മുജീബ് -പ്രമോദ് സഖ്യത്തെയാണ് ജേതാക്കൾ കീഴടക്കിയത്. സിംഗിൾസ് ഫൈനലിൽ പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുമ്നി ആയ ബിജു ഡേവിസിനെയാണ് അജയ് പരാജയപ്പെടുത്തിയത്. 16 ടീമുകൾ ഡബിൾസിലും 22 പേർ സിംഗിൾസ് വിഭാഗത്തിലും മാറ്റുരച്ചു.
എസ്.സി.ടി എൻജിനീയറിങ് കോളജ് അലുമ്നിയുടെ ഭാഗമായ ഫാസ് മുനീർ എമർജിങ് പ്ലെയർ സ്ഥാനം നേടി.
സമ്മാനദാന ചടങ്ങിൽ ഐ.ബി.പി.സി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുൽ റഹീം, എൻജിനീയർസ് ഫോറം ബോഡ് ഓഫ് ഗവർണേഴ്സ് അംഗം തോമസ് എന്നിവർ സംസാരിച്ചു. എൻജിനീയേഴ്സ് ഫോറം സ്പോർട്സ് സെക്രട്ടറി ലബീബ്, സ്പോർട്സ് അസോസിയേറ്റ് ഫാഹിം, പ്രസിഡന്റ് ആഷിഖ് അഹ്മദ്, വൈസ് പ്രസിഡന്റ് സലിം, ജനറൽ സെക്രട്ടറി സാക്കിർ, ട്രഷറർ മുനീർ, അജയ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

