Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ൻ​ജി​നീ​യേ​ഴ്സ്...

എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്സ് ബോ​ഡി ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ​സ് കൗ​ൺ​സി​ൽ അ​സോ​സി​യേ​റ്റ് സം​ഘ​ട​ന എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം ഖ​ത്ത​ർ 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. പ്ര​ഫ​ഷ​ന​ൽ രം​ഗ​ത്തെ വി​ക​സ​നം, ക​മ്യൂ​ണി​റ്റി പ​ങ്കാ​ളി​ത്തം, സാ​ങ്കേ​തി​ക​രം​ഗ​ത്തെ പ്രാ​വീ​ണ്യ​വും സ​മൂ​ഹ​ത്തി​ലെ സ്വാ​ധീ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള ഇ​ൻ​ഡോ -ഖ​ത്ത​ർ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം നേ​തൃ​ത്വം ന​ൽ​കും. ആ​ഷി​ഖ് അ​ഹ​മ്മ​ദി​നെ പ്ര​സി​ഡ​ന്റാ​യും ഒ.​സി. നി​ധി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഷം​നാ​ദ് ഷം​സു​ദ്ദീ​നെ ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു. മെ​മ്പ​ർ​ഷി​പ് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി എ​ൻ​ഗേ​ജ്മെ​ന്റ് വൈ​സ് പ്ര​സി​ഡ​ന്റാ​യി മു​ന​വ്വ​ർ മാ​ലി​ക്ക്, ഫി​നാ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റാ​യി പി.​വി. നി​ഖി​ൽ ദേ​വ് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

സാ​ങ്കേ​തി​കം, ക​ല, കാ​യി​കം, ഗ​വേ​ണ​ൻ​സ് /ക​മ്യൂ​ണി​ക്കേ​ഷ​ൻ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഓ​ഫി​സ് ബെ​യ​റ​ർ​മാ​രും അ​സോ​സി​യേ​റ്റ്സും ഉ​ൾ​പ്പെ​ട്ട സ​മി​തി​യാ​ണ് 3000ത്തി​ലേ​റെ അം​ഗ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ലെ വ​ലി​യ പ്ര​വാ​സി പ്ര​ഫ​ഷ​ന​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. സു​ധീ​ർ ഇ​ട​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി​യും ടി.​എ.​ജെ. ഷൗ​ക്ക​ത്ത​ലി ചെ​യ​ർ​മാ​നാ​യു​ള്ള ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണ​ർ​മാ​രു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Engineers Forum Officers
Next Story