Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം "കേ​ര​ളോ​ത്സ​വം' വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
qatar
cancel
camera_alt

എൻജിനീയേഴ്‌സ് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സ്പോൺസർ പ്രതിനിധികൾക്ക് സ്പോൺസർഷിപ്പ് രേഖകൾ കൈമാറുന്നു

ദോ​ഹ: സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വം 2026 വെ​ള്ളി​യാ​ഴ്ച ഖ​ത്ത​ർ നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ (ക്യു.​എ​ൻ​സി.​സി) ന​ട​ക്കും. ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര​താ​രം ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം ഖ​ത്ത​റു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള 19 പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പൂ​ക്ക​ള​മ​ത്സ​ര​മാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. ഓ​രോ സം​ഘ​ട​ന​യും ഒ​രു​ക്കു​ന്ന പൂ​ക്ക​ള​ങ്ങ​ൾ​ക്കൊ​പ്പം എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം ഖ​ത്ത​ർ ഒ​രു​ക്കു​ന്ന വി​പു​ല​മാ​യ പൂ​ക്ക​ളം കൂ​ടി സം​യോ​ജി​പ്പി​ച്ച് മ​നോ​ഹ​ര​മാ​യ മെ​ഗാ പൂ​ക്ക​ളം ഒ​രു​ക്കും. ഫോ​റം അം​ഗ​ങ്ങ​ളു​ടെ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കു പു​റ​മെ, പ്ര​ശ​സ്ത ദ​ക്ഷി​ണേ​ന്ത്യ​ൻ സം​ഗീ​ത​ബാ​ൻ​ഡാ​യ ഗ​ന്ധ​ർ​വാ​സി​ന്റെ ലൈ​വ് സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റും.

ജ​ന​പ്രി​യ ഗാ​യ​ക​രാ​യ ശ്രീ​രാ​ഗും ന​ന്ദ​യും സം​ഗീ​ത​വി​രു​ന്നി​ന് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ഡി.​ജെ കാ​ർ​ത്തി​ക്കി​ന്റെ സം​ഗീ​താ​വ​ത​ര​ണ​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കും.

വാർത്താസമ്മേളനത്തിൽ എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് അ​ഷീ​ഖ് അ​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ധി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ഫ​ഷ​ണ​ൽ മി​ക​വ്, സം​രം​ഭ​ക​ത്വം, സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ, പ​ര​സ്പ​ര സ​ഹ​ക​ര​ണം എ​ന്നി​വ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റ​ത്തെ പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ആ​വി​ഷ്ക​രി​ച്ച ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഇ​ല​വേ​റ്റ് എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ ആ​ഷി​ഖ് അ​ഹ്മ​ദ് വി​ശ​ദീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ സ്പോ​ൺ​സ​ർ​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ഗ​വേ​ണി​ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ അ​ലു​മ്നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം ഖ​ത്ത​ർ ജോ​യ​ന്റ് ട്ര​ഷ​റ​ർ ഫെ​ൻ​സീ​ർ സ്പോ​ൺ​സ​ർ​ഷി​പ്പ് ക്യാ​മ്പ​യി​ന്റെ പു​രോ​ഗ​തി വി​ശ​ദീ​ക​രി​ച്ചു. ച​ട​ങ്ങി​ൽ സ്പോ​ൺ​സ​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് സ്പോ​ൺ​സ​ർ​ഷി​പ്പ് അം​ഗീ​കാ​ര രേ​ഖ​ക​ൾ കൈ​മാ​റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Engineers Forum Keralolsavam 2026
Next Story