എൻജിൻ ഓയിലിൽ തട്ടിപ്പ്: വാഹന സർവിസ് സെന്ററിനെതിരെ നടപടി
text_fieldsദോഹ: ഉപയോഗിച്ച എൻജിൻ ഓയിൽ പുതിയ ഓയിലെന്ന വ്യാജേനെ ബോട്ടിലുകളിലായി സൂക്ഷിച്ച സർവിസ് സെന്റർ അടച്ചുപൂട്ടി. വാണിജ്യ, വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഉംസലാലിലെ വാഹന സർവിസ് സെന്ററിലെ തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. വാഹനങ്ങളിൽ ഉപയോഗിച്ച ഓയിലുകൾ സർവിസിനിടയിൽ ഒഴിവാക്കുമ്പോൾ, അവ പുതിയ ഓയിൽ എന്ന വ്യാജേനെ ബോട്ടിലുകളിൽ സൂക്ഷിക്കുന്നതാണ് കണ്ടെത്തിയത്.
2008ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മായം കലര്‍ന്നതോ കേടുവന്നതോ കാലാവധി കഴിഞ്ഞതോ ആയ ഒരല്പന്നവും രാജ്യത്ത് വില്ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതർ പരിശോധന സജീവമാക്കിയിട്ടുണ്ട്. വാണിജ്യ, വ്യസായ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി. വിലനിയന്ത്രണം ഉറപ്പാക്കുക, വ്യാജമോ ഗുണനിലവാരമില്ലാത്തതോ ആയ ഉൽപന്നങ്ങൾ വിൽക്കുന്നത് തടയുക എന്നിവയുടെ ഭാഗമായാണ് പരിശോധനകൾ. ഉപഭോക്തൃ സംരക്ഷണനിയമം ലഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

