Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഊ​ർ​ജ വിതരണം; ഖ​ത്ത​ർ...

ഊ​ർ​ജ വിതരണം; ഖ​ത്ത​ർ അ​മീ​ർ -ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച

text_fields
bookmark_border
ഊ​ർ​ജ വിതരണം; ഖ​ത്ത​ർ അ​മീ​ർ -ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച
cancel

ദോ​ഹ: ഖ​ത്ത​ർ -ജ​പ്പാ​ൻ രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും നി​ല​വി​ലെ പ്രാ​ദേ​ശി​ക -അ​ന്താ​രാ​ഷ്ട്ര സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ത്തി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി സ​നെ​യ് ത​കെ​യ്ച്ചി​യു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചു.

നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ ഊ​ർ​ജ വി​പ​ണി​ക​ളെ​യും വി​ത​ര​ണ ശൃം​ഖ​ല​ക​ളെ​യും ബാ​ധി​ക്കു​ന്നു​വെ​ന്നും, ഊ​ർ​ജ വി​ത​ര​ണം ത​ട​സ്സ​മി​ല്ലാ​തെ തു​ട​രേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും ഇ​രു നേ​താ​ക്ക​ളും സം​ഭാ​ഷ​ണ​ത്തി​നി​ടെ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ന് നേ​രെ​യു​ണ്ടാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​പ​ല​പി​ച്ചു.

പ്ര​തി​സ​ന്ധി​യെ ഖ​ത്ത​ർ കൈ​കാ​ര്യം ചെ​യ്ത രീ​തി​യെ​യും ജ​പ്പാ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഖ​ത്ത​ർ വ​ഹി​ക്കു​ന്ന പ​ങ്കി​നെ​യും അ​വ​ർ പ്ര​ശം​സി​ച്ചു.

ജ​പ്പാ​ന്റെ പി​ന്തു​ണ​ക്ക് അ​മീ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. എ​ല്ലാ താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​മീ​ർ, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഓ​ർ​മി​പ്പി​ച്ചു. ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നും അ​തു​വ​ഴി ആ​ഗോ​ള വി​പ​ണി​യി​ലെ ഊ​ർ​ജ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള സ​മ​ഗ്ര​മാ​യ ക​രാ​റി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു. പാ​കി​സ്താ​ൻ ന​ട​ത്തു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​രു​രാ​ജ്യ​ങ്ങ​ളും പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Japangulfqatar​
News Summary - Energy supply; Discussion between the Amir of Qatar and the Prime Minister of Japan
Next Story