Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right"ഹോ​ർ​മു​സ്...

"ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഊ​ർ​ജ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണം'

text_fields
bookmark_border
ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഊ​ർ​ജ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണം
cancel
camera_alt

മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ്

അ​ൽ ഖു​ലൈ​ഫി

ദോ​ഹ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഊ​ർ​ജ വി​ത​ര​ണം ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖു​ലൈ​ഫി. മ​ധ്യേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നും ഇ​റാ​നും അ​മേ​രി​ക്ക​യും ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ൽ ജ​സീ​റ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ഇ​റാ​ന്റെ മി​സൈ​ൽ -ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്കും വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ച​ർ​ച്ച​ക​ളി​ലൂ​ടെ​യ​ല്ലാ​തെ സു​സ്ഥി​ര​മാ​യ പ​രി​ഹാ​രം സാ​ധ്യ​മ​ല്ല. ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി, രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​ക്കാ​യി നി​യ​മ​പ​ര​മാ​യ എ​ല്ലാ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ഇ​റാ​നും പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ച്ചി​രു​ന്ന ഖ​ത്ത​ർ, ഒ​മാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ ഇ​റാ​ൻ ല​ക്ഷ്യം വെ​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും, ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്നി​ട​ത്തോ​ളം കാ​ലം മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​റാ​നു​മാ​യി സം​സാ​രി​ക്കു​ക​യും ആ​ക്ര​മ​ണ​ങ്ങ​ൾ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ ശ​ത്രു​ക്ക​ള​ല്ലെ​ന്ന് ഇ​റാ​ൻ തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണാ​ൾ​ഡ് ട്രം​പു​മാ​യും ഖ​ത്ത​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്. സ​മാ​ധാ​ന​ത്തി​ന്റെ പാ​ത സ്വീ​ക​രി​ക്കാ​നും സൈ​നി​ക നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് ച​ർ​ച്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നും മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖു​ലൈ​ഫി എ​ല്ലാ ക​ക്ഷി​ക​ളോ​ടും അ​ഭ്യ​ർ​ത്ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionenergyStrait of Hormuz
News Summary - "Energy distribution through the Strait of Hormuz must be ensured."
Next Story