നിയമപോരാട്ടത്തിന് വിരാമം; എയർബസ് വിമാനങ്ങൾ പറന്നുതുടങ്ങി
text_fieldsദോഹ: ഒരു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ എയർബസ് എ380 വിമാനങ്ങൾ മുഴുവനും സർവിസിലേക്ക് തിരികെയെത്തിച്ച് ഖത്തർ എയർവേസ്. വിമാനത്തിന്റെ പ്രതലത്തിന് കേടുപാടുകൾ സംഭവിച്ചതിന്റെ പേരിൽ എയർബസുമായുള്ള അപൂർവ നിയമപോരാട്ടത്തിനാണ് വിരാമമിട്ടതെന്ന് ഖത്തർ എയർവേംസ് ഗ്രൂപ് ചീഫ് കൊമേഴ്സ്യൽ ഓഫിസർ തിയറി ആന്റിനോറി പറഞ്ഞു.
കൂടുതൽ വിമാനങ്ങൾ തങ്ങളുടെ നിരയിലേക്ക് വരുന്നതിലൂടെ വലിയ അവസരങ്ങളാണ് മുന്നിൽ കാണുന്നതെന്ന് ബെർലിനിലെ ഐ.ടി.ബി ട്രാവൽ ഫെയറിൽ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ആന്റിനോറി പറഞ്ഞു.
യൂറോപ്പിനും ഏഷ്യക്കും യൂറോപ്പിനും ആസ്ട്രേലിയക്കും യൂറോപ്പിനും ഇന്ത്യൻ മഹാസമുദ്രത്തിനും ആഫ്രിക്കക്കുമിടയിൽ നിരവധി സാധ്യതകളാണ് നമുക്ക് മുന്നിലുള്ളതെന്നും ആന്റിനോറി കൂട്ടിച്ചേർത്തു.എയർബസ് എ350ലെ പെയിന്റ് വിള്ളലുകളിലൂടെ കാർബൺ-കോംപോസിറ്റ് മിന്നൽ സംരക്ഷണ ഉപപാളികളിലെ തകരാറുകൾ പുറത്തുവന്നതോടെയാണ് ഖത്തർ എയർവേസും എയർബസും തമ്മിലുള്ള നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

