Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബെ​ന്റ​ൺ സ്പോ​ർ​ട്സ്...

ബെ​ന്റ​ൺ സ്പോ​ർ​ട്സ് ബാ​ഡ്​​മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​​ സ​മാ​പ​നം

text_fields
bookmark_border
ബെ​ന്റ​ൺ സ്പോ​ർ​ട്സ് ബാ​ഡ്​​മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​​ സ​മാ​പ​നം
cancel
camera_alt

ബെ​ന്റ​ൺ സ്പോ​ർ​ട്സ് ന​ട​ത്തി​യ പ്ര​ഥ​മ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റിലെ വിജയികൾ

Listen to this Article

ദോ​ഹ: ബെ​ന്റ​ൺ സ്പോ​ർ​ട്സ് ന​ട​ത്തി​യ പ്ര​ഥ​മ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു. അ​ബൂ​ഹ​മൂ​റി​ലെ മി​ഡി​ലീ​സ്റ്റ്‌ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ 14 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 123 ക​ളി​ക്കാ​ർ മാ​റ്റു​ര​ച്ചു. ഖ​ത്ത​ർ ബാ​ഡ്‌​മി​ന്‍റ​ൺ അ​പ​ക്സ്​ ബോ​ഡി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു വാ​ശി​യേ​റി​യ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ച​ത്. ആ​ൺ, പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ണ്ട​ർ ഒ​മ്പ​ത്, 11, 13, 15, 17 പ്രാ​യ​ക്കാ​രു​ടെ​യും ഡ​ബ്​​ൾ​സ്​ മ​ത്സ​ര​ങ്ങ​ളു​മാ​ണ്​ ന​ട​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സാ​ക്ഷി​യാ​വാ​നാ​യി 1000ത്തി​ൽ​പ​രം കാ​ണി​ക​ളും എ​ത്തി.

വി​ജ​യി​ക​ൾ​ക്ക്​ ബെ​ന്റ​ൺ സ്പോ​ർ​ട്സ്‌ ചെ​യ​ർ​മാ​ൻ അ​സ്ഹ​ർ അ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യ ഐ.​സി.​ബി.​എ​ഫ്​ പ്ര​സി​ഡ​ന്റ് വി​നോ​ദ് നാ​യ​ർ, ഐ.​എ​സ്.​സി ബാ​ഡ്മി​ന്റ​ൺ ഹെ​ഡ് സ​ഫീ​ർ​റ​ഹ്മാ​ൻ, ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​ബു എ​ന്നി​വ​ർ ട്രോ​ഫി​യും കാ​ഷ് പ്രൈ​സും വി​ത​ര​ണം ചെ​യ്തു.

സ​മാ​പ​ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വ​രും നാ​ളു​ക​ളി​ൽ ബെ​ന്റ​ണി​നു കീ​ഴി​ൽ കൂ​ടു​ത​ൽ കാ​യി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benton Sports Badminton Championsh
News Summary - End of Benton Sports Badminton Championship
Next Story