തൊഴിലാളി ക്ഷേമം:അന്താരാഷ്ട്ര യൂണിയനുമായി ഖത്തർ കമ്പനിയുടെ നിർണായക കരാർ
text_fieldsദോഹ: ആഗോള തൊഴിലാളി യൂണിയനായ ദി ബിൽഡിംഗ് ആൻഡ് വുഡ് വർക്കേഴ്സ് ഇൻറർനാഷണലു(ബി.ഡബ്ല്യു.ഐ)മായി ഖത്തർ കമ്പനിയായ ക്യു.ഡി.വി.സിയും ഫ്രഞ്ച് കമ്പനിയായ വിൻസിയും തൊഴിലാളി ക്ഷേമം സംബന്ധിച്ച നിർണായ കരാറിൽ ഒപ്പുവെച്ചു. അന്താരാഷ്ട്ര തൊഴിൽ സംഘടന(ഐ.എൽ.ഒ)യുടെ ആസ്ഥാനമായ സ്വിറ്റ്സർലണ്ടിലെ ജനീവയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ക്യൂ.ഡി.വി.സി സി.ഇ. ഫിലിപ് ടാവർനിയർ, വിൻസി എച്ച്.ആർ ഡയറക്ടർ ഫ്രാങ്ക് മോഗിൻ, ബി.ഡബ്ല്യു.ഐ ജനറൽ സെക്രട്ടറി ആംബറ്റ് യൂസോൺ എന്നിവർ പങ്കെടുത്തു. അന്താരാഷ്ട്ര തൊഴിൽ സംഘടനാ ഡയറക്ടർ ജനറൽ ഗയ് റൈഡറും സംബന്ധിച്ചിരുന്നു.
തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ, താമസസൗകര്യങ്ങൾ, തൊഴിൽ അവകാശങ്ങൾ, ന്യായമായ റിക്രൂട്ടിംഗ് നടപടിക്രമങ്ങൾ എന്നിവ കരാറിൽ ഉൾപ്പെടും. ക്യു.ഡി.വി.സിയുടെ ഖത്തറിലെ മുഴുവൻ തൊഴിലാളികൾക്കും കരാർ പ്രകാരമുള്ള സംരക്ഷണം ലഭിക്കും. ഖത്തർ കമ്പനിയും ഒരു അന്താരാഷ്ട്ര യൂണിയൻ ഫെഡറേഷനും തമ്മിൽ ഇത്തരത്തിലുള്ള കരാർ ഖത്തറിൽ പ്രഥമ സംഭവമാണ്. ഖത്തരി ഡയർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് കമ്പനി, വിൻസി കൺസ്ട്രക്ഷൻ ഗ്രാൻഡ് െപ്രാജക്ട് എന്നിങ്ങനെ രണ്ട് ഓഹരിയുടമകളുടെ സംയുക്ത സംരംഭമാണ് ക്യു.ഡി.വി.സി.റിപ്പോർട്ടിംഗ്, മോണിറ്ററിംഗ്, ഇൻസ്പെക്ഷൻ, ഓഡിറ്റിംഗ് എന്നിവയും കരാറിലുൾപ്പെടുന്നുണ്ട്. ഇരുപാർട്ടികളും കരാറിെൻറ മുഴുവൻ വശങ്ങളും നിരൂപണങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമാക്കും. നേരത്തെ, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായും തൊഴിലിടങ്ങളിലെ മൗലികാവകാശങ്ങൾ മാനിക്കുന്നതിെൻറയും ഭാഗമായി അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ഖത്തർ മൂന്ന് വർഷത്തെ സാങ്കേതിക സഹകരണ കരാറിൽ ഖത്തർ ഒപ്പുവെച്ചിരുന്നു. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങൾ ആദരിക്കപ്പെടുന്നതിലേക്കുള്ള നിർണായ ചുവടുവെപ്പാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സ്റ്റിയറിംഗ് കമ്മിറ്റിയുമായുള്ള കരാറെന്ന് ബി.ഡബ്ല്യു.ഐ ജനറൽ സെക്രട്ടറി ആംബറ്റ് യൂസോൻ പറഞ്ഞു. ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിത–തൊഴിൽ സാഹചര്യങ്ങൾ മെച്ചെപ്പടുത്തുന്നതിന് കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിലെ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് കമ്പനിയുടെ പ്രതിബദ്ധത ഈട്ടിയുറപ്പിക്കുന്നതാണ് കരാറെന്ന് വിൻസി എച്ച്.ആർ ഡയറക്ടർ ഫ്രാങ്ക് മോഗിൻ പറഞ്ഞു. ക്യു.ഡി.വി.സിയുടെ തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായുള്ള സംരംഭങ്ങളെ നിയമവിധേയമാക്കുകയാണ് കരാറെന്ന് ഫിലിപ് ടാവെർനിയർ ചടങ്ങിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
