അമീറിന്റെ യൂറോപ്യൻ പര്യടനമാരംഭിച്ചു
text_fieldsസ്വീഡനിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ വിദേശകാര്യ മന്ത്രി
സ്വീകരിക്കുന്നു
ദോഹ:ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ യൂറോപ്യൻ പര്യടനത്തിന് തുടക്കമായി. ദോഹയിൽനിന്ന് സ്വീഡനിലെ സ്റ്റോക്ഹോമിലെത്തിയ അമീറിനെ വിമാനത്താവളത്തിൽ വിദേശകാര്യമന്ത്രി തോബിയാസ് ബിൽസ്റ്റോം സ്വീകരിച്ചു. സ്വീഡനിലെ ഖത്തർ അംബാസഡർ നാദിയ ബിൻത് അഹമ്മദ് അൽ ഷീബി, ഖത്തറിലെ സ്വീഡിഷ് അംബാസഡർ ഗൗതം ഭട്ടാചാര്യ എന്നിവർ പങ്കെടുത്തു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഉന്നത സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. സ്വീഡന് പിന്നാലെ, നോർവെ, ഫിൻലൻഡ് രാജ്യങ്ങളും അമീർ സന്ദർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

