ദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ സന്ദർശിച്ചു
text_fieldsദോഹ അന്താരാഷ്ട്ര പുസ്തകമേള അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിക്കുന്നു
ദോഹ: വൈഞ്ജാനിക സമ്പന്നവും സാംസ്കാരിക വൈവിധ്യവും നിറഞ്ഞ പരിപാടികളാൽ ശ്രദ്ധേയമായ, ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 35ാമത് അന്താരാഷ്ട്ര പുസ്തകമേള ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു.
മേളയിൽ ഒരുക്കിയ ചിൽഡ്രൻസ് സോൺ സന്ദർശിച്ച് അമീർ കുട്ടികളോടൊപ്പം
മേളയുടെ ഭാഗമായി ആരംഭിച്ച "ദിസ് ഇസ് ഖത്തർ" പുസ്തക പദ്ധതി അദ്ദേഹം വിലയിരുത്തി. ഖത്തറിൽ നിന്നും മറ്റ് അറബ് -വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അമീറിന് സമ്മാനിച്ചു. തുടർന്ന്, പവലിയൻ സന്ദർശിച്ച അമീറിന്, മേളയോടനുബന്ധിച്ച് ഒരുക്കിയ വിവിധ സാംസ്കാരിക -വിജ്ഞാന പരിപാടികളെക്കുറിച്ച് സംഘാടകർ വിശദീകരിച്ചു നൽകി.
കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ "ദോഹ ചിൽഡ്രൻസ് സോൺ" സന്ദർശിക്കുകയും, യുവ എഴുത്തുകാരുമായി സംവദിക്കുകയും ചെയ്തു. അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി, മറ്റ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അമീറിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

