ആവേശം, വാൾ ഫെസ്റ്റിവൽ
text_fieldsദോഹ: അമീറിെൻറ വാൾ ഫെസ്റ്റിവൽ കുതിരപന്തയ വിജയികൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുരസ്കാരങ്ങൾ സമ്മാനിച്ചു.
എട്ടാം റൗണ്ടിൽ വിജയിയായ ഗസ്വാൻ കുതിരയുടെ ഉടമ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനിക്ക് അമീർ സുവർണ വാൾ സമ്മാനിച്ചു. ഏഴാം റൗണ്ടിൽ വിജയിയായ ബ്ലൂ ഐ, ആറാം റൗണ്ടിലെ വിജയിയായ ഈസ്റ്റർ ഡി ഫോസ്റ്റ് കുതിരകളുടെ ഉടമയായ ഖലീഫ ബിൻ സുഹൈൽ ബിൻ ഖലീഫ അൽ കുവാരിക്കാണ് രജത വാൾ ലഭിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഗ്രാൻഡ് പ്രിക്സ് വിജയികൾക്കുള്ള ഒന്നാം സമ്മാന വിതരണവും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. സൽമിൻ സുൽതാൻ അൽ സുവൈദി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് സ്വർണവാൾ നേടി. ഹമദ് അലി അൽ അതിയ്യ, സൽമാൻ മുഹമ്മദ് അൽ ഇമാദി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. മറ്റൊരു മത്സരത്തിൽ ആദ്യ നാല് സ്ഥാനക്കാർക്കും അമീർ പുരസ്കാരങ്ങൾ സമ്മാനിച്ചു. മത്സരങ്ങൾക്ക് അൽ റയ്യാൻ റേസ്കോഴ്സ് ആതിഥ്യം വഹിച്ചു. ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ഒമാനിൽ നിന്നുള്ള ശൈഖ് താരിഖ് ബിൻ മു ഹമ്മദ് അൽ സായിദ്, യു.എസ് പ്രതിനിധി ക്രിസ് സ്റ്റിവർട്ട് തുടങ്ങി ഒട്ടനവധി മുതിർന്ന വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
