Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​സൈ​ലി​ൽ പ്രാ​ർ​ഥ​ന...

ലു​സൈ​ലി​ൽ പ്രാ​ർ​ഥ​ന നിർവഹിച്ച് അ​മീ​ർ

text_fields
bookmark_border
ലു​സൈ​ലി​ൽ പ്രാ​ർ​ഥ​ന നിർവഹിച്ച് അ​മീ​ർ
cancel
camera_alt

ലു​സൈ​ൽ പ്രാ​ർ​ഥന മൈ​താ​നി​യി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം

ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്ത​പ്പോ​ൾ

ദോ​ഹ: ലു​സൈ​ൽ പ്രാ​ർ​ത്ഥ​നാ മൈ​താ​നി​യി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ലും പ്രാ​ർത്​ഥ​നയിലും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്തു. അ​മീ​റി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ശൂ​റ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ ഹ​സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നിം, നി​ര​വ​ധി ശൈ​ഖു​മാ​ർ, മ​ന്ത്രി​മാ​ർ, ശൂ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ന​യ​ത​ന്ത്ര ത​ല​വ​ന്മാ​ർ എ​ന്നി​വ​രും പ്രാ​ർ​ത്ഥ​ന​ക്കാ​യി ലു​സൈ​ലി​ൽ എ​ത്തി​യി​രു​ന്നു.

പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നുശേഷം അ​മീ​ർ ശൈ​ഖ് ത​മീം

ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ്രാർഥനയിൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ

മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഈ​ദ് ഖു​തു​ബ​യി​ൽ പ​രാ​മ​ർ​ശി​ച്ച ശൈ​ഖ് ഡോ. ​യ​ഹ്‌​യ അ​ൽ നു​ഐ​മി, മാ​തൃ​രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യ്ക്കും വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. അ​ക്ര​മി​ക​ളു​ടെ പ​ദ്ധ​തി​ക​ളെ ചെ​റു​ക്കാ​നും ത​ന്ത്ര​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താുകയും വേണം. തുടർന്ന് പ്രാ​ർ​ത്ഥ​നയും ന​ട​ത്തി. പ്ര​യാ​സ​ങ്ങ​ൾ​ക്കും പ്ര​തി​സ​ന്ധി​ക​ൾ​ക്കും ശേ​ഷം സ​മാ​ധാ​ന​വും ആ​ശ്വാ​സ​വും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ഈ​ദ് സ​ന്ദേ​ശ​ത്തി​ൽ പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newslusailpraygulfqatar​emir
News Summary - Emir prays in Lusail
Next Story