അമീർ ഒളിമ്പിക് മ്യൂസിയത്തിൽ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ്സ ബിൻത് ഹമദ് ആൽഥാനി എന്നിവർ ഒളിമ്പിക്സ് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ
ദോഹ: ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തോട് ചേർന്ന് തയാറാവുന്ന ഖതറ ഒളിമ്പിക്സ് ആൻഡ് സ്പോർട്സ് മ്യൂസിയം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു. 2022 ആദ്യ പാദത്തിൽ ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന ഒളിമ്പിക് ആൻഡ് സ്േപാർട്സ് മ്യൂസിയം കായിക, ആരോഗ്യ മേഖലയിലെ ഖത്തറിെൻറ വളർച്ചയും നേട്ടവും അടയാളപ്പെടുത്തുന്നതാണ്. മ്യൂസിയം നിർമാണ പുരോഗതിയും ഗാലറികളും അമീർ സന്ദർശിച്ച് വിലയിരുത്തി. രാജ്യാന്തരതലത്തിൽ ഖത്തറിനെ അടയാളപ്പെടുത്തുന്ന നിലയിലാണ് മ്യൂസിയത്തിെൻറ നിർമാണം പുരോഗമിക്കുന്നത്. വിവിധ കായികമേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ, പ്രാധാന്യങ്ങൾ, ഒളിമ്പിക്സിലെ പ്രകടനം, അറബ് മേഖലയിലെയും രാജ്യാന്തരതലത്തിലെയും അത്ലറ്റുകൾ തുടങ്ങി ചരിത്രനിമിഷങ്ങളും വിവരണങ്ങളും സ്ക്രീനിൽ വിഡിയോയും നിശ്ചലദൃശ്യങ്ങളുമായി അനാവരണം ചെയ്താണ് മ്യൂസിയം ഒരുങ്ങുന്നത്. അക്കാദമിക് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ദേശീയമായും ആഗോളതലത്തിലും കായിക ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്നതിലും മ്യൂസിയത്തിെൻറ പങ്കിനെക്കുറിച്ചുള്ള അമീറിനും സംഘത്തിനും വിശദീകരിച്ചുനൽകി. ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ്സ ബിൻത് ഹമദ് ആൽഥാനി, വിവിധ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു.