അമീർ ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ
മെലോണിയുമായി കൂടിക്കാഴ്ച നടത്തുന്നു
മിലാനോ കോർട്ടിന ശൈത്യകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി അമീർ പങ്കെടുത്തപ്പോൾ
ദോഹ: സന്ദർശനങ്ങൾക്കായി ഇറ്റലിയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുവരും പങ്കുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളിലും പൊതുവായ താൽപര്യമുള്ള മറ്റു വിഷയങ്ങളും ഇരുവരും ചർച്ചചെയ്തു.
ഇറ്റലിയിലെ മിലാൻ സാൻ സിറോ സ്റ്റേഡിയത്തിൽ നടക്കുന്ന 25ാമത് ശൈത്യകാല ഒളിമ്പിക്സിന്റെ (മിലാനോ കോർട്ടിന 2026) ഉദ്ഘാടന ചടങ്ങിലും അമീർ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർ, ഉന്നത ഉദ്യോഗസ്ഥർ, ഒളിമ്പിക് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അമീറിനെ അനുഗമിച്ച് ഔദ്യോഗിക പ്രതിനിധി സംഘവും ചടങ്ങിൽ പങ്കെടുത്തു.
ഗെയിംസിന്റെ തുടക്കം കുറിച്ചുകൊണ്ട് വൈവിധ്യമാർന്ന കലാ -സാംസ്കാരിക പരിപാടികൾ ഉദ്ഘാടന ചടങ്ങിൽ അരങ്ങേറി. തുടർന്ന് വിവിധ രാജ്യങ്ങളുടെ പരേഡും നടന്നു. ഒളിമ്പിക് ദീപം തെളിച്ചതോടെ ഗെയിംസിന് ഔദ്യോഗികമായി തുടക്കമായി. ഇതിനിടെ, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിയുമായും കൂടിക്കാഴ്ച നടത്തി. ഐ.ഒ.സി പ്രസിഡന്റായി ചുമതലയേറ്റ കിർസ്റ്റി കോവെൻട്രിയെ അഭിനന്ദിച്ച അമീർ, വിജയവും ആശംസകളും നേർന്നു. ഖത്തറും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും തമ്മിലുള്ള സഹകരണ മേഖലകളെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

