അബാബീൽ ഫൈറ്റർ ഉദ്ഘാടനം ചെയ്ത് അമീർ
text_fieldsഎഫ് 15 അബാബീൽ യുദ്ധവിമാന മാതൃകയിൽ ഒപ്പുവെക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഖത്തർ അമിരി വ്യോമസേനയുടെ ഏറ്റവും പുതിയ യുദ്ധ വിമാനമായ എഫ് 15 ക്യൂ.എ അബാബിൽ ഫൈറ്റർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. അൽ ഉദയ്ദ് എയർബേസിൽ നടന്ന ചടങ്ങിലായിരുന്നു അമീർ രാജ്യത്തിന്റെ ആകാശ കരുത്തിൽ നിർണായകമായ അബാബിൽ ഫൈറ്റർ വിമാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
അമിരി വ്യോമസേനയുടെ എഫ്.15 വിമാനങ്ങളുടെ ഉദ്ഘാടനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചപ്പോൾ
തുടർന്ന് വിമാനം അമീർ പരിശോധിച്ചു. വ്യോമ കേന്ദ്രത്തിലെ അടിയന്തര ടേക് ഓഫ് ബിൽഡിങ്, പൈലറ്റ്സ് കെട്ടിടം, എയർക്രാഫ്റ്റ് ഡിപ്പോ, അറ്റകുറ്റപ്പണിയുടെ കേന്ദ്രം എന്നിവയും സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

