Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗ​ഹൃ​ദം ശ​ക്ത​മാ​ക്കി...

സൗ​ഹൃ​ദം ശ​ക്ത​മാ​ക്കി അ​മീ​ർ ജ​ർ​മ​നി​യി​ൽ

text_fields
bookmark_border
qatar emir
cancel
camera_alt

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനൊപ്പം

ദോ​ഹ: ഖ​ത്ത​റും ജ​ർ​മ​നി​യും ത​മ്മി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ബ​ർ​ലി​ൻ സ​ന്ദ​ർ​ശ​നം. വ്യാ​ഴാ​ഴ്ച ബ​ർ​ലി​നി​ലെ​ത്തി​യ അ​മീ​ർ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്, പ്ര​സി​ഡ​ന്റ് ഡോ. ​ഫ്രാ​ങ്ക് വാ​ൾ​ട​ർ സ്റ്റീ​ൻ​മി​യ​ർ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ന​ലേ​ന ബി​യ​റ​ബോ​ക് എ​ന്നി​വ​രു​മാ​യി വ്യ​ത്യ​സ്ത കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി.

പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, അ​മി​രി ദി​വാ​ൻ ചീ​ഫ് ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, ഊ​ർ​ജ സ​ഹ​മ​ന്ത്രി സ​അ​ദ് ഷെ​രി​ദ അ​ൽ ക​അ​ബി, വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ഖാ​സിം ആ​ൽ​ഥാ​നി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത സം​ഘ​വും അ​മീ​റി​നൊ​പ്പം ജ​ർ​മ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ണ്ട്.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഫ​ല​സ്തീ​നി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്ത​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. സാ​മ്പ​ത്തി​ക, നി​ക്ഷേ​പ, ഊ​ർ​ജ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി സ​ഹ​ക​ര​ണ ക​രാ​റു​ക​ൾ സം​ബ​ന്ധി​ച്ച് അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Emir in Germany to strengthen friendship
Next Story