യു.എസ് പ്രതിനിധിയുമായി അമീർ ചർച്ച നടത്തി
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: യു.എസ്-ഇറാൻ ചർച്ചകൾക്കായി ഖത്തറിലെത്തിയ അമേരിക്കൻ പ്രതിനിധികൾ ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരദ് കുഷ്നറും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ചകളുടെ പുരോഗതി വിലയിരുത്തി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ പുരോഗമിക്കുന്ന ചർച്ചകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും വിലയിരുത്തിയത്. ലെബനനിലെ സാഹചര്യം, വെടിനിർത്തൽ കരാർ എന്നിവയും ചർച്ചയായി. ലെബനാന്റെ ഐക്യവും പരമാധികാരവും സ്ഥിരതയും ഉറപ്പാക്കുന്ന രീതിയിൽ വെടിനിർത്തൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. അമേരിക്ക-ഇറാൻ ധാരണാപത്രത്തെ തുടർന്നുള്ള എല്ലാ ചർച്ചാ പ്രക്രിയകൾക്കും പാകിസ്താനുമായി ചേർന്ന് ഖത്തർ മധ്യസ്ഥശ്രമങ്ങൾ നടത്തുമെന്ന് അമീർ വ്യക്തമാക്കി.
സമഗ്രവും സുസ്ഥിരവുമായ പരിഹാരത്തിലെത്താൻ എല്ലാ പിന്തുണയും ഖത്തർ നൽകും. അമേരിക്ക-ഇറാൻ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പാകിസ്താനുമായി ചേർന്ന് ഖത്തർ വഹിക്കുന്ന നിർണായക പങ്കിനെ അമേരിക്കൻ പ്രത്യേക പ്രതിനിധികൾ അഭിനന്ദിച്ചു. സമഗ്രമായ ധാരണയിലെത്താൻ ചർച്ചകളും നയതന്ത്രശ്രമങ്ങളും തുടരുമെന്നും യു.എസ് പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

