Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാഷ്​ട്രനേതാക്കൾക്ക്​...

രാഷ്​ട്രനേതാക്കൾക്ക്​ അമീറിൻെറ പെരുന്നാൾ ആശംസ

text_fields
bookmark_border
രാഷ്​ട്രനേതാക്കൾക്ക്​ അമീറിൻെറ പെരുന്നാൾ ആശംസ
cancel
camera_alt

അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി

ദോഹ: ഈദുൽ അദ്​ഹ ആഘോഷത്തിനൊരുങ്ങുന്ന ഇസ്​ലാമിക രാഷ്​ട്രനേതാക്കൾക്കും ലോകമെങ്ങുമുള്ള വിശ്വാസികൾക്കും അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പെരുന്നാൾ ആശംസകൾ നേർന്നു. സൗദി രാജാവ്​ സൽമാൻ രാജാവ്​, കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ, ഉ​പപ്രധാനമ​ന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ ഞായറാഴ്​ച ​രാത്രിയിൽ നേരിട്ട്​ ടെലിഫോണിൽ വിളിച്ച്​ അമിർ പെരുന്നാൾ ആശംസകൾ കൈമാറി. കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹമ്മദ്​ അൽ ജാബിർ അൽ സബാഹ്​, കിരീടാവകാശി ശൈഖ്​ മിശാൽ അൽ അഹ്​മദ്​ അൽ ജാബിർ അൽ സബാഹ്​ എന്നിവരെയും ഫോണിൽ വിളിച്ച്​ ഈദ്​ സന്ദേശം കൈമാറി.

ഒമാൻ സുൽത്താൻ ഹാതിം ബിൻ താരിഖ്​, മൊറോകോ രാജാവ്​ മുഹമ്മദ്​ ആറാമൻ, തുനീഷ്യൻ പ്രസിഡൻറ്​ കൈസ്​ സയിദ്, അൾജീരിയ പ്രസിഡൻറ്​ അബ്​ദുൽ മജിദ്​ തെബൗൻ, ഇറാഖ്​ പ്രസിഡൻറ്​ ഡോ. ബർഹാം സാലിഹ്​, തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയിബ്​ ഉർദുഗാൻ തുടങ്ങിയ ലോകനേതാക്കൾക്കും ഖത്തർ അമീർ പെരുന്നാൾ ആശംസകൾ നേർന്നു.വിവിധ രാജ്യങ്ങൾക്കും ജനങ്ങൾക്കും കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാക​െട്ടയെന്ന്​ ആശംസിക്കുകയും ചെയ്​തു.

അമീറിൻെറ പെരുന്നാൾ നമസ്​കാരം അൽവജ്​ബയിൽ

ദോഹ: അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി അൽ വജ്​ബ ഈദ്​ഗാഹ്​ മൈതാനിയിൽ ബലിപെരുന്നാൾ നമസ്​കാരത്തിൽ പ​ങ്കെടുക്കും. പൊതുജനങ്ങൾക്കൊപ്പമാവും അമീറിൻെറ ഈദ്​ നമസ്​കരമെന്ന്​ അമിരി ദിവാൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid adhaQatar Emir
News Summary - Emir greets Eid leaders
Next Story