റമദാൻ ആശംസ നേർന്ന് അമീർ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കുന്ന അറബ്- മുസ്ലിം ലോകത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആശംസ നേർന്നു. പുണ്യമാസത്തിൽ എല്ലാ അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും ദൈവത്തിൽ നിന്നുള്ള നന്മയും വർഷിക്കട്ടെ എന്ന് അമീർ ‘എക്സ്’ പ്ലാറ്റ്ഫോം സന്ദേശത്തിലൂടെ പങ്കുവെച്ചു. സൗഹൃദരാഷ്ട്രത്തലവൻന്മാർ, അറബ് -ഇസ്ലാമിക രാഷ്ട്ര നേതാക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് അമീർ റമദാൻ ആശംസ നേർന്നു.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ് അൽ മയാസ എന്നിവരും റമദാൻ സന്ദേശം നൽകി. ഖത്തർ അമീറിനും ജനതക്കും, അറബ് -ഇസ്ലാമിക രാഷ്ട്രങ്ങൾക്കും റമദാൻ ആശംസകൾ നേർന്ന പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ആരാധനകളും സൽകർമ്മങ്ങളും നിറഞ്ഞ പൂർത്തീകരിക്കാൻ സാധിക്കട്ടെയെന്ന് വിശദീകരിച്ചു. ഈ റമദാനിൽ നന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ദൈവത്തോട് പ്രാർഥിക്കുന്നതായും പ്രധാനമന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

