ഉന്നതവിജയം നേടിയ വിദ്യാർഥികളെ അമീർ അനുമോദിച്ചു
text_fieldsഉന്നതവിജയം നേടിയ വിദ്യാർഥികളുമായി അമീരി ദിവാനിൽവെച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സംസാരിക്കുന്നു
ദോഹ: 2024-25 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ ഹൈസ്കൂൾ ആൺകുട്ടികളെ അമീരി ദിവാനിൽവെച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുമോദിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെയും അവരുടെ അക്കാദമിക് പ്രയത്നങ്ങളെയും അഭിനന്ദിച്ച അമീർ, പുരോഗതിയും മികവും നിലനിർത്തുന്നതിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും കഠിനാധ്വാനവും പ്രവർത്തനവും തുടരണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പുരോഗതിക്കും സമൂഹത്തെ സേവിക്കുന്നതിനും അക്കാദമിക്, പ്രഫഷനൽ കരിയറിൽ കൂടുതൽ തിളക്കവും വിജയവും ആശംസിക്കുകയും ഉന്നത വിദ്യാഭ്യാസം തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ നേട്ടങ്ങളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കിനെയും പ്രശംസിച്ച അമീർ, വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമാണിതെന്നും ചൂണ്ടിക്കാട്ടി. അമീറുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹത്തിന്റെ ആദരം ഏറ്റുവാങ്ങാനും കഴിഞ്ഞതിൽ വിദ്യാർഥികൾ സന്തോഷം രേഖപ്പെടുത്തി. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിറും ചടങ്ങിൽ സന്നിഹിതയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

