അൽ കരാന ഹെൽത്ത് സെന്ററിൽ എമർജൻസി സേവനങ്ങൾ
text_fieldsഅൽ കരാന ഹെൽത്ത് സെന്റർ
ദോഹ: അൽ കരാന ഹെൽത്ത് സെന്ററിൽ അടിയന്തര പരിചരണ വിഭാഗം ആരംഭിച്ചതായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) അറിയിച്ചു. സമൂഹത്തിൽ എല്ലാവർക്കും മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനും നിലവാരമുള്ള ചികിത്സ ലഭിക്കുന്ന കോർപറേഷന്റെ ശ്രമങ്ങളുടെ ഭാഗമാണ് ക്ലിനിക്ക് വിപുലീകരണം.
11 ആരോഗ്യ കേന്ദ്രങ്ങളിലാണ് പി.എച്ച്.സി.സി അഡൽറ്റ് എമർജൻസി കെയർ സേവനങ്ങൾ ഇപ്പോൾ പ്രവർത്തനക്ഷമമായിരിക്കുന്നത്. ഇതിൽ അഞ്ച് കേന്ദ്രങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കും അടിയന്തര പരിചരണ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. സമൂഹത്തിൽ അടിയന്തര പരിചരണ സേവനങ്ങളുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് പി.എച്ച്.സി.സി ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയ അബ്ദുല്ല പറഞ്ഞു.
സമൂഹത്തിലെ കൂടുതൽ പേർക്ക് സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അൽ കരാന ആരോഗ്യ കേന്ദ്രത്തിൽ വിപുലീകരിച്ച അടിയന്തര പരിചരണ സേവനം കൂടി വരുന്നതോടെ സമീപത്തുള്ള താമസക്കാർക്ക് ജീവന് ഭീഷണിയില്ലാത്ത എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ആവശ്യങ്ങൾക്കും സേവനങ്ങൾക്കുമായി ഉടൻ വൈദ്യസഹായം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

