ഇ.എം.ഇ.എ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡ്
text_fieldsലണ്ടനിൽ നടന്ന ഇ.എം.ഇ.എ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡ് വിതരണ ചടങ്ങിൽ ലുലു റീട്ടെയിൽ സി.ഇ.ഒ സൈഫി രൂപവാല, പ്രസാദ് (സി.എഫ്.ഒ), നിഥിൻ ജോസ് (ഗ്രൂപ് കമ്പനി
സെക്രട്ടറി) എന്നിവർ
ദോഹ: പ്രമുഖ ബിസിനസ് പബ്ലിക്കേഷനായ ഇ.എം.ഇ.എ ഫിനാൻസ് മാഗസിൻ നൽകുന്ന മിഡിൽ ഈസ്റ്റിലെ മികച്ച ഐ.പി.ഒ അവാർഡിന് ലുലു റീട്ടെയിൽ ഹോൾഡിങ്സ് അർഹരായി. ലണ്ടനിൽ നടന്ന വാർഷിക ചടങ്ങിൽ ഇ.എം.ഇ.എ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു.
2024ലെ അവസാനത്തിൽ ലുലു റീട്ടെയിൽ നടത്തിയ ഓഹരി വിൽപനയിൽ (ഐ.പി.ഒ) 1.7 ബില്യൺ യു.എസ് ഡോളർ സമാഹരിച്ചുവെന്നും അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ഔദ്യോഗികമായി ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ഐ.പി.ഒക്ക് വിപുലമായ നിക്ഷേപക ശ്രദ്ധ ലഭിക്കുകയും ലുലു ഗ്രൂപ്പിന്റെ വളർച്ചയിൽ വിപണിയുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്തു.
ഇ.എം.ഇ.എ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡ് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ മൂലധന വിപണികളിൽ പ്രതിഭാസം തെളിയിച്ച ഇടപാടുകളെ ആദരിക്കുന്നതിനുള്ള സൂചകമായാണ് കണക്കാക്കപ്പെടുന്നത്. പുരസ്കാരം ഞങ്ങളുടെ ബിസിനസിന്റെ വളർച്ചയും ടീമിന്റെ പ്രതിബദ്ധതയും നിക്ഷേപകരുടെ വിശ്വാസവും പ്രതിഫലിപ്പിക്കുന്നതാണെന്ന് ലുലു റീട്ടെയിൽ ഹോൾഡിങ്സ് സി.ഇ.ഒ സൈഫി രൂപവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

