Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ജ​ന​ങ്ങ​ളേ​റ്റെ​ടു​ത്തു, ഈ​ദി​യ്യ എ.​ടി.​എം വൻ ഹി​റ്റ്

text_fields
bookmark_border
ജ​ന​ങ്ങ​ളേ​റ്റെ​ടു​ത്തു, ഈ​ദി​യ്യ എ.​ടി.​എം വൻ ഹി​റ്റ്
cancel

ദോ​ഹ: ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് രാ​ജ്യ​ത്തു​ട​നീ​ളം സ്ഥാ​പി​ച്ച പ്ര​ത്യേ​ക "ഈ​ദി​യ്യ എ.​ടി.​എം" സേ​വ​നം വ​ൻ വി​ജ​യം. ഇ​ത്ത​വ​ണ​ത്തെ പെ​രു​ന്നാ​ൾ കാ​ല​യ​ള​വി​ൽ എ.​ടി.​എ​മ്മു​ക​ൾ വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ ആ​കെ 16.1 കോ​ടി ഖ​ത്ത​രി റി​യാ​ലാ​ണ് പി​ൻ​വ​ലി​ച്ച​തെ​ന്ന് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​റി​യി​ച്ചു.

പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും സ​മ്മാ​നം ന​ൽ​കു​ന്ന​തി​നാ​യി (ഈ​ദി​യ) ചെ​റി​യ തു​ക​ക​ളു​ടെ പു​തി​യ നോ​ട്ടു​ക​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.

രാ​ജ്യ​ത്തെ പ​ത്ത് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 52 എ.​ടി.​എ​മ്മു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. അ​ഞ്ച്, 10, 50, 100, 200 റി​യാ​ൽ വ​രെ​യു​ള്ള നി​ര​ക്കു​ക​ളി​ലു​ള്ള നോ​ട്ടു​ക​ളാ​ണ് ഈ​ദി​യ എ.​ടി.​എ​മ്മു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത​ത്. ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ക​റ​ൻ​സി നോ​ട്ടു​ക​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭി​ച്ച​തോ​ടെ പ​ദ്ധ​തി ഇ​ത്ത​വ​ണ​യും വ​ൻ ജ​ന​പ്രീ​തി നേ​ടു​ക​യും മെ​ഗാ ഹി​റ്റാ​യി മാ​റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATMdohaeid
News Summary - "Embraced by the public, 'Eidiyya ATM' becomes a massive hit."
Next Story