എംബസി പ്രത്യേക കോൺസുലാർ ക്യാമ്പ് ദുഖാനിൽ
text_fieldsദോഹ: ഖത്തർ ഇന്ത്യൻ എംബസിയും അപെക്സ് ബോഡിയായ ഐ.സി.ബി.എഫും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെഷൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച ദുഖൻ മേഖലയിൽ നടക്കും. കഴിഞ്ഞയാഴ്ച അൽ ഖോർ മേഖലയിൽ നടന്നതിനു പിന്നാലെയാണ് തൊഴിലാളികൾ ഉൾപ്പെടെ സാധാരണ പ്രവാസികൾക്ക് എംബസി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുഖാൻ സക്രീതിലെ ഗൾഫാർ ഓഫിസിലാണ് ക്യാമ്പ്. പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ലഭ്യമാവും. രാവിലെ ഒമ്പത് മണി മുതൽ 11 മണിവരെയാണ് ക്യാമ്പ്. രാവിലെ എട്ട് മുതൽ ഓൺലൈൻ ഫോറം പൂരിപ്പിക്കൽ ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാകും. തൊഴിലാളി പ്രശ്നങ്ങളും ബോധിപ്പിക്കാവുന്നതാണ്.

