Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എംബസി ഓപൺ ഹൗസ് നാളെ
text_fieldsbookmark_border
ദോഹ: ഇന്ത്യൻ എംബസിയുടെ ഫെബ്രുവരിയിലെ ഓപൺ ഹൗസ് വ്യാഴാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ തൊഴിൽ, കോൺസുലാർ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി എല്ലാ മാസങ്ങളിലുമായി നടക്കുന്ന ഓപൺ ഹൗസിൽ നിരവധി പേരാണ് അംബാസഡർക്കു മുമ്പാകെ പ്രശ്നങ്ങൾ ബോധിപ്പിക്കുന്നത്. ഓണ്‍ലൈനായും ഓഫ്ലൈനായും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെ എംബസിയില്‍ നേരിട്ട് ഹാജരായും അഞ്ച് മുതല്‍ ഏഴുവരെ വരെ സൂം മീറ്റിങ്ങിലൂടെയും പങ്കെടുക്കാം. സൂം മീറ്റിലൂടെ പങ്കെടുക്കുന്നവര്‍ 830 1392 4063 എന്ന മീറ്റിങ് ഐ.ഡിയും 121100 എന്ന കോഡും ഉപയോഗിക്കണം.
Next Story

