70ഓളം രത്‌നങ്ങള്‍ ഖത്തറിലെ ആസ്ട്രേലിയൻ എംബസിയില്‍ പ്രദർശിപ്പിച്ച് തുടങ്ങി
text_fieldsദോഹ: ആസ്േട്രലിയൻ മ്യൂസിയത്തില്‍ നിന്നുള്ള അപൂര്‍വ്വമായ 70ഓളം രത്‌നങ്ങള്‍ ഖത്തറിലെ ആസ്േട്രലിയൻ എംബസിയില്‍ പ്രദർശിപ്പിച്ച് തുടങ്ങി.
40 ലക്ഷം ഡോളര്‍ വിലവരുന്ന രത്‌നങ്ങളുടെ പ്രദര്‍ശനമാണ് ബുധനാഴ്ച മുതൽ ആരംഭിച്ചത്.
പുതുതായി തുറന്ന ആസ്േട്രലിയൻ എംബസിയില്‍ ഇങ്ങിനെയൊരു പ്രദര്‍ശനം സംഘടിപ്പിക്കണമെന്ന എംബസിയുടെ അഭ്യര്‍ഥന ആസ്േട്രലിയൻ മ്യൂസിയം അംഗീകരിക്കുകയായിരുന്നുവെന്ന് സൗത്ത് ആസ്േട്രലിയൻ മ്യൂസിയം ഡയറക്ടര്‍ ബ്രയാന്‍ ഓള്‍ഡ്മാന്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മേഘവര്‍ണക്കല്ലുകളായ വിര്‍ജിന്‍ റെയിന്‍ബോ, ഫയര്‍ ഓഫ് ആസ്‌ത്രേലിയ എന്നീ രത്‌നങ്ങളുള്‍പ്പെടെ ആദ്യമായാണ് ആസ്‌ത്രേലിയക്കു പുറത്ത് പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിര്‍ജിന്‍ റെയിന്‍ബോയുടെ വില 10 ലക്ഷം ഡോളറാണ് കണക്കുകൂട്ടിയിരിക്കുന്നത്. 100 ദശലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് ഭൂമിക്കടിയില്‍ രൂപപ്പെട്ടതാണ് ഇൗ രത്നം. മേഘവര്‍ണക്കല്ലായ ഫയര്‍ ഓഫ് ആസ്‌ത്രേലിയ 70 വര്‍ഷം മുമ്പാണ് കണ്ടെത്തിയത്. സൗത്ത് ആസ്േട്രലിയൻ മ്യൂസിയത്തില്‍ നടന്ന മേഘവര്‍ണക്കല്ലുകളുടെ പ്രദര്‍ശനത്തില്‍ നിന്നുള്ളതാണ് ദോഹയിലെത്തിച്ച രത്‌നങ്ങള്‍ എന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.