ഇലോഫ് ‘ടുഗതർ വി ഹീൽ’ വിജ്ഞാന സദസ്സ് ശ്രദ്ധേയമായി
text_fieldsഇലോഫ് ‘ടുഗതർ വി ഹീൽ’ വിജ്ഞാന സദസ്സിൽ പങ്കെടുത്തവർ
ദോഹ: റിയാദ മെഡിക്കൽസിന്റെയും ദോഹ ബ്യൂട്ടി സെന്ററിന്റെയും സഹായത്തോടെ ഇലോഫ് ടീം സംഘടിപ്പിച്ച ‘ടുഗതർ വി ഹീൽ’ വിജ്ഞാന സദസ്സ് ശ്രദ്ധേയമായി. അരോമ ദർബാർ ഹാളിൽ എലോഫിന്റെ കാര്യദർശിയായ ഡോ. റഷീദ് പട്ടത്ത്, ദോഹയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചു. സൗഹൃദങ്ങളിലും കുടുംബജീവിതത്തിലും സാമൂഹിക ബന്ധങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ എസ്.എ.എം ബഷീർ സംസാരിച്ചു.
സ്ത്രീകളുടെ ജോലിയും സാമ്പത്തിക സ്വാതന്ത്ര്യവും കുടുബബന്ധങ്ങളിൽ എന്ന വിഷയത്തിൽ ഷീല ഫിലിപ്പോസും സൗഹൃദത്തിലും കുടുംബ ജീവിതത്തിലും, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പങ്ക് എന്ന വിഷയത്തിൽ മിനി സിബിയും, സാമൂഹിക ഇടപെടലുകളിലുമുള്ള പ്രാധാന്യം എന്ന വിഷയത്തിൽ ഡോക്ടർ ആനന്ദ് നസ്റിനും സാമൂഹിക വിഷയങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ആർ.ജെ രതീഷും സംസാരിച്ചു.
ഡോ. പ്രതിഭ മോഡറേറ്ററായിരുന്നു. നസീഹ മജീദ് സ്വാഗതം പറഞ്ഞു. രശ്മി സന്തോഷ് അവതാരകയായിരുന്നു. സജ്ന മൻസൂർ എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. റിയാദ മെഡിക്കൽസിന്റെ പ്രതിനിധിയായ ഷഫീക്, എലോഫ് മീഡിയ ഹെഡ് മജീദ് നാദാപുരം, റഊഫ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

