ഹമദ് വിമാനത്താവളത്തിൽ നൂതന സി 2 സംവിധാനം നിലവിൽ വന്നു: ഇലക്േട്രാണിക് ഉപകരണങ്ങൾ ബാഗിൽതന്നെ െവച്ചോളൂ, പരിശോധിക്കാം
text_fieldsദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി സുരക്ഷാ പരിശോധനയിൽ തങ്ങളുടെ ഇലക്േട്രാണിക് ഉപകരണങ്ങൾ പ്രത്യേകം പുറത്തെടുക്കേണ്ടതില്ല. ലാപ്ടോപ്, ഡിജിറ്റൽ കാമറ, ടാബ്ലെറ്റ് പോലെയുള്ള ഇലക്േട്രാണിക് ഉപകരണങ്ങൾ ഹാൻഡ് ബാഗിൽതന്നെ സൂക്ഷിച്ച് ഇനി മുതൽ സുരക്ഷാ പരിശോധന നിർവഹിക്കാനാകും. ഇതിനുള്ള പുതിയ സി 2 സാങ്കേതികവിദ്യയാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
നേരത്തേ സുരക്ഷ പരിശോധനകേന്ദ്രങ്ങളിൽ ഇലക്േട്രാണിക് ഉപകരണങ്ങൾ മാറ്റിവെച്ചായിരുന്നു നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥർക്ക് സ്ഫോടക വസ്തുക്കൾ ഏത് അവസ്ഥയിലും സൂക്ഷിച്ചാലും കണ്ടെത്താൻ കഴിയുന്ന സാങ്കേതികവിദ്യ കൂടിയാണ് സി 2. പുതിയ സംവിധാനം സ്ഥാപിക്കുന്നതോടെ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ കഴിയും. കസ്റ്റമർ കെയർ മികവുറ്റതാക്കാനും കൂടുതൽ ശുചിത്വം ഉറപ്പുവരുത്താനും സാധിക്കുമെന്നും അധികൃതർ പറയുന്നു. ട്രാൻസ്ഫർ ഗേറ്റുകൾ തുറക്കുന്നതോടെ പുതിയ സി 2 സംവിധാനം എല്ലാ ട്രാൻസ്ഫർ സ്ക്രീനിങ് ചെക് പോയൻറുകളിലും സ്ഥാപിക്കാനിരിക്കുകയാണ് വിമാനത്താവള സുരക്ഷാ വകുപ്പ്.
പരിശോധന നടപടികൾ വേഗത്തിലാക്കുന്നതോടൊപ്പം വിമാനത്താവള സുരക്ഷ വർധിപ്പിക്കുന്നതിലും പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും. ഹാൻഡ് ബാഗ് ഏതവസ്ഥയിലാണെങ്കിലും അപകടകരമായ വസ്തുക്കൾ പെട്ടെന്ന് കണ്ടെത്തുന്നതിൽ സി 2 സംവിധാനം മികച്ച് നിൽക്കുന്നുണ്ട്. ഇതോടൊപ്പം ഇലക്േട്രാണിക് ഉപകരണങ്ങളെയും പെട്ടെന്ന് കണ്ടെത്താനാകും. സുരക്ഷയുടെ കാര്യത്തിലും സൗകര്യങ്ങളുടെ കാര്യത്തിലും ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തെ തെരഞ്ഞെടുത്തിരുന്നു. ട്രാവൽ പ്ലസ് ലെഷർ മാഗസിെൻറ 2020ലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഹമദ് വിമാനത്താവളം മുന്നിലെത്തിയിരിക്കുന്നത്. ട്രാവൽ പ്ലസ് ലെഷർ മാഗസിെൻറ വായനക്കാർക്കിടയിൽ നടത്തിയ ആഗോള സർവേയിലാണിത്. സിംഗപ്പൂരിലെ ചാങ്കി രാജ്യാന്തര വിമാനത്താവളമാണ് പട്ടികയിൽ ഒന്നാമതെത്തിയത്.വിമാനത്താവളത്തിലേക്കുള്ള ആക്സസ്, ചെക് ഇൻ, സുരക്ഷ, റസ്റ്റാറൻറ് സംവിധാനങ്ങൾ, ഷോപ്പിങ് അനുഭവം, രൂപരേഖ എന്നിവയാണ് മികച്ച വിമാനത്താവളം തെരഞ്ഞെടുക്കപ്പെടാൻ മാഗസിൻ മുന്നോട്ട് വെച്ച മാനദണ്ഡങ്ങൾ.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരുടെ പെരുമാറ്റവും സേവനങ്ങളും സൗകര്യങ്ങളും ഷോപ്പിങ് അനുഭവവും സർവേയിൽ പങ്കെടുത്തവർ പ്രത്യേകം രേഖപ്പെടുത്തി. ട്രാൻസിറ്റ് യാത്രക്കാർക്ക് ഏറ്റവും മികച്ച അനുഭവമാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ലഭിക്കുന്നതെന്നും സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് സ്റ്റാൻഡേഡ്സ് ഇൻസ്റ്റിറ്റ്യൂഷെൻറ (ബി.എസ്.ഐ) അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യ വിമാനത്താവളങ്ങളിലൊന്നായും ദോഹ വിമാനത്താവളം മാറിയിരുന്നു. ബി.എസ്.ഐയുടെ ഐ.എസ്.ഒ 22301:2012 ബിസിനസ് കണ്ടിന്വിറ്റി മാനേജ്മെൻറ് സിസ്റ്റം സർട്ടിഫിക്കേഷനാണ് ഹമദ് വിമാനത്താവളത്തെ ഈയടുത്ത് തേടിയെത്തിയത്. കോവിഡ്-19 പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യത്തിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തിെൻറ പ്രവർത്തന മികവിനും പ്രതിബദ്ധതക്കുമുള്ള തെളിവായാണ് ബി.എസ്.ഐ അംഗീകാരത്തെ വിലയിരുത്തപ്പെടുന്നത്.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിെൻറ സ്ട്രാറ്റജി ആൻഡ് കമേഴ്സ്യൽ ഡെവലപ്മെൻറ് ഫെസിലിറ്റീസ് മാനേജ്മെൻറ്, ഹ്യൂമൻ റിസോഴ്സസ്, എയർപോർട്ട് ഓപറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, സെക്യൂരിറ്റി, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയെല്ലാം ബി.എസ്.ഐ അംഗീകാരത്തിെൻറ പരിധിയിൽ വന്നിട്ടുണ്ട്. കോവിഡ്-19 കാലത്ത് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ദശലക്ഷത്തോളം വരുന്ന ആളുകളെ സ്വന്തം നാട്ടിലെത്തിക്കുന്നതിൽ ഹമദ് രാജ്യാന്തര വിമാനത്താവളം വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. കൂടാതെ ആഭ്യന്തര, രാജ്യാന്തര വിപണികളിലേക്കാവശ്യമുള്ള അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ ഉൽപന്നങ്ങളുടെയും മെഡിക്കൽ സാമഗ്രികളുടെയും കയറ്റുമതി, ഇറക്കുമതി എന്നീ മേഖലകളിലും കോവിഡ്-19 സാഹചര്യത്തിൽ ഹമദ് വിമാനത്താവളം സജീവമായി രംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.