Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ല​ക്ട്രി​ക്...

ഇ​ല​ക്ട്രി​ക് വാ​ഹ​ന​മാ​ണ് ഭാ​വി

text_fields
bookmark_border
ഇ​ല​ക്ട്രി​ക് വാ​ഹ​ന​മാ​ണ് ഭാ​വി
cancel
camera_alt

ഖ​ത്ത​ർ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ വി​ൻ​ഫാ​സ്റ്റ് സി.​ഇ.​ഒ ലെ ​തി തു ​തു​യ് സം​സാ​രി​ക്കു​ന്നു

ദോ​ഹ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം എ​ന്ന ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി ഖ​ത്ത​ർ വേ​ദി​യാ​യ സാ​മ്പ​ത്തി​ക ഫോ​റം. സു​സ്ഥി​ര ഗ​താ​ഗ​ത​ത്തി​ലേ​ക്ക് ലോ​കം അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചു.

‘ഹ​രി​ത ഭാ​വി​യി​ലേ​ക്കു​ള്ള വ​ഴി’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ വി​ൻ​ഗ്രൂ​പ് ജെ.​എ​സ്.​സി വൈ​സ് ചെ​യ​ർ​പേ​ഴ്സ​നും വി​ൻ​ഫാ​സ്റ്റ് സി.​ഇ.​ഒ​യു​മാ​യ ലെ ​തി തു ​തു​യ്, ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വി​പ​ണി സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും ഇ​നി പി​റ​കോ​ട്ട് മ​ട​ങ്ങാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ബ്ലൂം​ബെ​ർ​ഗ് ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​യ ഹ​സ്ലി​ൻ​ഡ അ​മി​ൻ ച​ർ​ച്ച​യി​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​വി ശോ​ഭ​ന​മാ​യി​രി​ക്കു​മെ​ന്ന് ഉ​റ​ച്ച പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും താ​ങ്ങാ​വു​ന്ന വി​ല​യി​ൽ ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ളു​ള്ള ക​മ്പ​നി​ക​ൾ കു​റ​വാ​ണെ​ന്നും വി​പ​ണി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ലെ ധ​ന​സ​ഹാ​യം നി​ർ​ണാ​യ​ക​മാ​ണെ​ന്നും ലെ ​തി തു ​തു​യ് പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര ഓ​ട്ടോ​മൊ​ബൈ​ൽ വി​പ​ണി​യി​ൽ വൈ​വി​ധ്യ​വ​ത്ക​ര​ണം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ക​യും ഇ​ല​ക്ട്രോ​ണി​ക് ഓ​ട്ടോ​മൊ​ബൈ​ൽ​സ്, ഇ​ല​ക്ട്രോ​ണി​ക് സ്‌​കൂ​ട്ട​റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യും​ചെ​യ്ത ആ​ദ്യ വി​യ​റ്റ്‌​നാ​മീ​സ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​ണ് വി​ൻ​ഫാ​സ്റ്റ്.

പ​ര​മ്പ​രാ​ഗ​ത കാ​റു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ.​വി ഉ​ൽ​പാ​ദ​ന​ത്തി​ൽ ആ​റി​ര​ട്ടി ധാ​തു​ക്ക​ളു​ടെ ആ​വ​ശ്യ​ക​ത​യു​ണ്ടെ​ന്ന് അ​ന്താ​രാ​ഷ്ട്ര ഊ​ർ​ജ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഹെ​സ്ലി​ൻ​ഡ അ​മി​ൻ പ​റ​ഞ്ഞു. മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ് ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് വി​ൻ​ഫാ​സ്റ്റ് യാ​ത്ര ആ​രം​ഭി​ച്ച​തെ​ന്ന് തു ​തു​യ് പ​റ​ഞ്ഞു.

നി​ല​വി​ലെ ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ൾ 300 മു​ത​ൽ 400 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​പ​രി​ധി സു​ഖ​ക​ര​മാ​യി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്നും, അ​ടു​ത്ത ര​ണ്ടോ മൂ​ന്നോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ.​വി​ക​ൾ​ക്ക് 800 മു​ത​ൽ 1000 വ​രെ കി​ലോ​മീ​റ്റ​ർ റേ​ഞ്ച് നേ​ടാ​നാ​കു​മെ​ന്നും, ബാ​റ്റ​റി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ബാ​റ്റ​റി സാ​ങ്കേ​തി​ക​വി​ദ്യ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ഊ​ർ​ജ​സാ​ന്ദ്ര​ത മെ​ച്ച​പ്പെ​ടു​ത്തു​ക​യും ബാ​റ്റ​റി​യു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്യു​ന്നു -അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric vehicleqatar
News Summary - Electric vehicle is the future
Next Story