24 ലക്ഷം പ്രവാസികൾ; വോട്ടർ പട്ടികയിൽ പേരുള്ളവർ 66584 പേർ മാത്രം
text_fieldsദോഹ: 24 ലക്ഷം പ്രവാസികളിൽ ആകെ വോട്ടർ പട്ടികയിൽ പേര് ഉള്ളവർ 66584 പേർ മാത്രം. 2019ലെ പൊതുതെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് കണക്ക് പുറത്തുവന്നത്. നേരത്തേ പ്രവാസിവോട്ടർമാർ 23410 പേർ ആയിരുന്നു. ഇത്തവണ 43174 പേരുടെ വർധനവാണ് ഉണ്ടായത്. കൂടുതൽ പ്രവാസി വോട്ടർമാർ ഉള്ളത് കോഴിക്കോട്ടാണ് ^22241.
രണ്ടാം സ്ഥാനത്ത് മലപ്പുറം^15218. മൂന്നാംസ്ഥാനത്ത് കണ്ണൂർ^11060. ആകെയുള്ള പ്രവാസി വോട്ടർമാരിൽ 62847 പേർ പുരുഷൻമാരും 3729 പേർ സ്ത്രീകളും ആണ്. എട്ട് പേർ ട്രാൻസ്ജൻഡേഴ്സ് ആണ്. വോട്ടർപട്ടികയിൽ പേര് ചേർക്കാനായി ഇത്തവണ 77000 പ്രവാസികളാണ് അപേക്ഷിച്ചിരുന്നത്. ബൂത്ത്ലെവൽ ഒാഫിസർമാർ വീടുകളിൽ എത്തി നടത്തിയ പരിശോധനയിലൂടെ ഉറപ്പുവരുത്തിയവരെയാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പല അപേക്ഷകളും നിരസിക്കപ്പെട്ടിട്ടുണ്ട്. അധികൃതർ ഉന്നയിക്കുന്ന കാരണങ്ങൾ പലതാണ്.
പലരും സമർപ്പിച്ച ഫോട്ടോ മൊബൈലിൽ നിന്നാണ്. ഇത്തരം അപേക്ഷ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഐ ഡി കാർഡ് അടിക്കുന്ന സമയത്ത് കമ്പ്യൂട്ടർ സംവിധാനം നിരസിക്കുകയാണെന്നാണ് ബന്ധെപ്പട്ടവർ പറയുന്നത്. പല അപേക്ഷയിലും നൽകിയ വിലാസവും ബൂത്തും തമ്മിൽ വ്യത്യാസമുണ്ട്. പൂർണ വിവരങ്ങൾ നൽകാത്ത അപേക്ഷകളും നിരസിക്കപ്പെട്ടു.
പ്രവാസി വോട്ടർമാർക്ക് പകരക്കാരെ വച്ച് (മുക്ത്യാർ) വോട്ടുചെയ്യാനുള്ള നിയമം പാർലമെൻറിെൻറ പരിഗണനയിൽ ആണ്. നിയമത്തിന് അംഗീകാരം ലഭിച്ചാൽ ഇത്തവണത്തെ ലോക്സഭാതെരഞ്ഞെടുപ്പിൽ തന്നെ പ്രവാസികൾക്ക് വോട്ടുചെയ്യാൻ സാധിക്കും. 24 ലക്ഷം മലയാളി പ്രവാസികളാണ് ആകെയുള്ളത്. ഇതിൽ ഭൂരിഭാഗവും ഗൾഫ്നാടുകളിലാണ്. എന്നാൽ ചെറിയ ശതമാനം പേർ മാത്രമാണ് വോട്ടർ പട്ടികയിൽ ഉള്ളൂ എന്നാണ് പുതിയ കണക്കുകൾ പറയുന്നത്.
ജനുവരി 30നാണ് പുതിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. ഇതിൽ തങ്ങളുെട പേര് ഉണ്ടോ എന്നറിയാൻ www.ceo.kerala.gov.in/electoralrolls.html എന്ന ലിങ്ക് സന്ദർശിക്കണം. ഒാരോബൂത്തിലെയും വോട്ടർപട്ടികയുടെ അവസാനം പ്രത്യേകമായാണ് പ്രവാസി വോട്ടർമാരുടെ പേരുകൾ ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.