കോഴിക്കോട് കുറ്റ്യാടി ഡിവിഷൻ: തെരഞ്ഞെടുപ്പ് യോഗം
text_fieldsകോഴിക്കോട് ജില്ല പഞ്ചായത്ത് കുറ്റ്യാടി ഡിവിഷൻ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പനയുള്ളകണ്ടി സാജിദക്കായി യു.ഡി.എഫ് വെൽഫെയർ പാർട്ടി പ്രവർത്തകർ തെരഞ്ഞെടുപ്പ് യോഗം ചേർന്നപ്പോൾ
ദോഹ: കോഴിക്കോട് ജില്ല പഞ്ചായത്ത് കുറ്റ്യാടി ഡിവിഷൻ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പനയുള്ളകണ്ടി സാജിദയുടെ വിജയത്തിനായി യു.ഡി.എഫ് വെൽഫെയർ പാർട്ടി പ്രവർത്തകർ സംയുക്ത തെരഞ്ഞെടുപ്പ് യോഗം ചേർന്നു. നേരത്തേ മുൻ എം.എൽ.എ കെ.കെ. ലതിക സാജിദയെക്കുറിച്ച് നടത്തിയ വർഗീയ പരാമർശങ്ങൾ വിവാദമായിരുന്നു. 2015ൽ വേളം പഞ്ചായത്ത് ഏഴാം വാർഡിൽ മത്സരിച്ച സാജിദക്കായി കെ.കെ. ലതിക പ്രചാരണം നടത്തിയത് മറച്ചുവെച്ചായിരുന്നു ഇത്തവണത്തെ പരാമർശം.
വോട്ടെടുപ്പിെൻറ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സി.പി.എം ഇനിയും ഇത്തരം ധ്രുവീകരണ അജണ്ടയുമായി രംഗത്തുവരുമെന്ന് യോഗം ആരോപിച്ചു. കേരളത്തിലെ ജനവിരുദ്ധ സർക്കാർ സമീപനങ്ങൾ വിചാരണക്ക് വിധേയമാക്കപ്പെട്ടാൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്ന ഭീതിയാലാണ് തെരഞ്ഞെടുപ്പ് ചർച്ചയുടെ ഗതി തിരിച്ചുവിടാൻ സി.പി.എം ശ്രമിക്കുന്നതെന്ന് കെ.എം.സി.സി, ഇൻകാസ്, കൾചറൽ ഫോറം നേതാക്കൾ അഭിപ്രായപ്പെട്ടു. മുഴുവൻ യു.ഡി.എഫ് സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. നൗഷാദ് കാഞ്ഞായി വിഷയമവതരിപ്പിച്ചു. കെ.ടി.മുബാറക് അധ്യക്ഷത വഹിച്ചു. ജിതേഷ് നരിപ്പറ്റ, മുഹമ്മദ് റാഫി, ഇസ്മാഈൽ കാക്കുനി, ജാഫർ വടയം, ശാഹിദ് കൂരി , കെ.പി. മുഹമ്മദ്, നജ്മൽ ടി, ലത്തീഫ് പാതിരപ്പറ്റ, സൈഫുദ്ധീൻ, ഡോ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.പി.പി. നൗഫൽ സമാപന പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

