യു.ഡി.എഫിന്റെ പോരാട്ടം അധർമ ശക്തികൾക്കെതിരെ -എസ്.എ.എം ബഷീർ
text_fieldsകെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ എസ്.എ.എം. ബഷീർ
സംസാരിക്കുന്നു
ദോഹ: അഴിമതിയെ ഇലക്ടറൽ ബോണ്ടിലൂടെ ദേശസാത്കരിക്കുകയും രാജ്യത്തെ വിറ്റു തുലക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെയും സംസ്ഥാനത്തെ ഇടത് ദുർഭരണത്തിനുമെതിരെയാണ് യു.ഡി.എഫ് കേരളത്തിൽ പോരാടുന്നതെന്ന് എസ്.എ.എം. ബഷീർ അഭിപ്രായപ്പെട്ടു. കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി രാജ്മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പടയൊരുക്കം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ലുഖ്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം നിർവഹിച്ചു. ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി, ആക്ടിങ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസ, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി, മുൻ സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ , ജില്ല നേതാക്കളായ നാസർ കൈതക്കാട്, കെ.സി.സാദിഖ്, മുഹമ്മദ് ബായാർ, ഷാനിഫ് പൈക്ക, മൊയ്തു ബേക്കൽ, സഗീർ ഇരിയ, മണ്ഡലം നേതാക്കളായ നാസർ ഗ്രീൻലാൻസ്, ഹാരിസ് ഏരിയാൽ , മാക് അഡൂർ , എം.വി. അഷ്റഫ്, അൻവർ കാടങ്കോട്, മീഡിയ വിങ് പ്രതിനിധികളായ അബ്ദുറഹ്മാൻ ഏരിയാൽ, സാബിത്ത് തിരുത്തി എന്നിവർ ആശംസ അറിയിച്ചു. ജില്ല ജനറൽ സെക്രട്ടറി സെമീർ ഉടുമ്പുന്തല സ്വാഗതവും ജില്ല ടഷറർ സിദ്ദീഖ് മണിയൻ പാറ നന്ദിയും പറഞ്ഞു.

