എജൂസിയ; കെ.എം.സി.സി വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsകെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയും ഗ്രീൻ ടീൻസും സംയുക്തമായി സംഘടിപ്പിച്ച കെ.എം.സി.സി എജുക്കേഷനൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുന്നു
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയും വിദ്യാർഥി വിഭാഗം ഗ്രീൻ ടീൻസും സംയുക്തമായി സംഘടിപ്പിച്ച കെ.എം.സി.സി എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണം ബിർള പബ്ലിക് സ്കൂളിൽവെച്ച് സംഘടിപ്പിച്ചു. സി.ബി.എസ്.ഇ, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഖത്തറിൽ ഒന്നാമതായവരെയും കെ.എം.സി.സി ഖത്തർ കുടുംബങ്ങളിൽനിന്ന് മികച്ച മാർക്ക് നേടി മികവ് തെളിയിച്ച കുട്ടികളെയും വിവിധ യൂനിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുമാണ് അവാർഡുകൾ നൽകി ആദരിച്ചത്. കൂടാതെ ഗ്രീൻ ടീൻസ് നേരത്തേ നടത്തിയ റമദാൻ ക്വിസ് മത്സരത്തിൽ വിജയിച്ച കുട്ടികളെയും ചടങ്ങിൽവെച്ച് ആദരിച്ചു.കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അധ്യക്ഷതവഹിച്ചു. ബിർള പബ്ലിക് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാനും ഖത്തറിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു.
എം.പി. ഷാഫി ഹാജി ഉപഹാരം സമ്മാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ആശംസകൾ നേർന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയായ സഫ്രീന ലത്തീഫിനെ ചടങ്ങിൽവെച്ച് കെ.എം.സി.സി ഖത്തർ വനിതാ വിങ് നേതൃത്വത്തിൽ ആദരിച്ചു. അൽ ഇഹ്സാൻ കെ.എം.സി.സി ഖത്തർ മയ്യിത്ത് പരിപാലന കമ്മിറ്റിക്കുള്ള ഉപഹാരം ചടങ്ങിൽവെച്ച് കൈമാറി.കെ.എം.സി.സി ഖത്തർ ട്രഷറർ പി.എസ്.എം. ഹുസൈൻ, ഗ്ലോബൽ കെ.എം.സി സി വൈസ് പ്രസിഡന്റ് എസ്.എ.എം ബഷീർ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ സി.വി ഖാലിദ്, പി.വി മുഹമ്മദ് മൗലവി, ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ജാഫർ തയ്യിൽ, അഫ്സൽ വടകര, വിവിധ അപെക്സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കെ.എം.സി.സി ഖത്തർ അഡ്വൈസറി ബോർഡ് അംഗങ്ങൾ, വിവിധ സബ്-കമ്മിറ്റി ഭാരവാഹികൾ, ജില്ലാ-മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
കെ.എം.സി.സി ഖത്തർ സംസ്ഥാന ഭാരവാഹികളായ അൻവർ ബാബു വടകര, പി.കെ. അബ്ദുൽ റഹീം, സിദ്ദീഖ് വാഴക്കാട്, സൽമാൻ ഇളയിടം, അബൂബക്കർ പുതുക്കുടി, വി.ടി.എം. സാദിഖ്, ബ്രിട്ടൻ കെ.എം.സി.സി നേതാവ് കരീം മാസ്റ്റർ മേമുണ്ട, ഗ്രീൻ ടീൻസ് ഭാരവാഹികളായ ബഷീർ കരിയാട്, അൽത്താഫ് മണിയൂർ, ലത്തീഫ് പാതിരപ്പറ്റ, റാഫി പൊന്നാനി, സഗീർ ഇരിയ, റയീസ് എം.ആർ, ഷഹിയ എ.കെ, ഉബൈദുല്ല കുയ്യന, ഹാരിസ് കൊയിലാണ്ടി, മുഹമ്മദ് ഇർഫാൻ, ഇശൽ സൈന, മുഹമ്മദ് ഹാഷിർ, ഫാത്തിമ തബസ്സും, വനിതാ വിങ് ഭാരവാഹികളായ സമീറ അബ്ദുന്നാസർ, സലീന കൂലത്ത്, സമീറ കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.സൽവ സൽമാൻ ഖിറാഅത്ത് നിർവഹിച്ചു. ഗ്രീൻ ടീൻസ് ചെയർമാൻ പി.ടി. ഫിറോസ് സ്വാഗതവും ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

