Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈദുൽ ഫിത്വ്ർ: ഖത്തറിൽ...

ഈദുൽ ഫിത്വ്ർ: ഖത്തറിൽ ബാങ്കുകൾക്ക്​ 24 മുതൽ 28 വരെ അവധി 

text_fields
bookmark_border
qatar-bank
cancel

ദോഹ: ഈ വർഷത്തെ ഈദുൽ ഫിത്വ്ർ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. മെയ് 24 മുതൽ മെയ് 28  വരെയായിരിക്കും സെൻട്രൽ ബാങ്കിന് കീഴിലെ ധനകാര്യ സ്​ഥാപനങ്ങളുടെ ഈദ് അവധി. രാജ്യത്തെ ബാങ്കുകൾ, പണമിടപാട് സ്​ഥാപനങ്ങൾ, ഇൻഷുറൻസ്​ കമ്പനികൾ, ധനകാര്യ, നിക്ഷേപ സ്​ഥാപനങ്ങൾ, ഫിനാൻഷ്യൽ  കൺസൾട്ടൻറുകൾ എന്നിവയെല്ലാം ഈ ദിവസങ്ങളിൽ അവധിയായിരിക്കും. 

മെയ് 31 മുതൽ എല്ലാ ധനകാര്യ, സാമ്പത്തിക സ്​ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. അവധി ദിവസങ്ങളിൽ രാജ്യത്തെ എല്ലാ ധനകാര്യസ്​ഥാപനങ്ങളും അവയുടെ ശാഖകളും പൂർണമായും അടച്ചിടണമെന്നും  ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newseidul fithr
News Summary - eidul fithr holiday in qatar
Next Story