Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈ​ദ് വൈ​ബ്,...

ഈ​ദ് വൈ​ബ്, ക​താ​റ​യി​ൽ പെ​രു​ന്നാ​പ്പൂ​രം; വി​സ്മ​യ കാ​ഴ്ച​ച​യൊ​രു​ക്കി ക​താ​റ​യി​ൽ മൂ​ന്നു​ദി​വ​സത്തെ വെ​ടി​ക്കെ​ട്ട് സമാപിച്ചു

text_fields
bookmark_border
ഈ​ദ് വൈ​ബ്, ക​താ​റ​യി​ൽ പെ​രു​ന്നാ​പ്പൂ​രം; വി​സ്മ​യ കാ​ഴ്ച​ച​യൊ​രു​ക്കി ക​താ​റ​യി​ൽ മൂ​ന്നു​ദി​വ​സത്തെ വെ​ടി​ക്കെ​ട്ട് സമാപിച്ചു
cancel
camera_alt

ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കതാറ കൾച്ചറൽ വില്ലേജിൽ വർണ വിസമയമായി ഒരുക്കിയ വെടിക്കെട്ട്

ദോ​ഹ: പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കി ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും. രാ​ജ്യ​ത്തി​ന്റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മൂ​ന്നു​ദി​വ​സ​വും വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യ​ത്. ചൂ​ടി​ന്റെ കാ​ഠി​ന്യ​മു​ള്ള​തി​നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ തു​ട​ങ്ങി​യ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു.

ഖ​ത്ത​റി​ലെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​സ്ഥാ​ന​മെ​ന്ന പ​ദ​വി ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് ഇ​ത്ത​വ​ണ​യും കൈ​വി​ട്ടി​ല്ല. ആ​കാ​ശ​വി​സ്മ​യ​മൊ​രു​ക്കി ക​താ​റ​യി​ൽ മൂ​ന്നു​ദി​വ​സവും ന​ട​ന്ന വെ​ടി​ക്കെ​ട്ട് കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. വെ​ടി​ക്കെ​ട്ട്​​വ​ർ​ണം വി​ത​റി ആ​കാ​ശ​ത്തേ​ക്ക് പ​ട​രു​മ്പോ​ൾ സ​ന്ദ​ർ​ശ​ക​രു​ടെ ആ​ഘോ​ഷ​വും ഉ​യ​ർ​ന്നു. മൊ​ബൈ​ൽ ഫോ​ണി​ൽ വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ഖ​ത്ത​റി​ലെ ഈ​ദ് ആ​ഘോ​ഷം ​ട്രെ​ൻ​ഡാ​യി മാറി.

ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു. ഖ​ത്ത​രി ഫോ​ക് ബാ​ൻ​ഡി​ന്റെ പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

മി​ലി​ട്ട​റി പ​രേ​ഡ്, മ​റ്റു പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം ആ​ഘോ​ഷി​ക്കാ​നു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ന​ട​ത്തി​യ​ത്. ഈ ​വ​ർ​ഷ​ത്തെ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന​കേ​ന്ദ്ര​വും ക​താ​റ ത​ന്നെ ആ​യി​രു​ന്നു. ഈ​ദ് സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കു​ട്ടി​ക​ൾ നേ​ര​ത്തേ ത​ന്നെ എ​ത്തി​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​ർ​ക്ക് സു​ര​ക്ഷാ സൗ​ക​ര്യ​വു​മാ​യി അ​ധി​കൃ​ത​രും സ​ജീ​വ​മാ​യു രംഗത്തു​ണ്ടാ​യി​രു​ന്നു.

ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട്, 974 ബീ​ച്ച്, പേ​ൾ ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെയുള്ള കേ​ന്ദ്ര​ങ്ങ​ളിലും വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ ബ​ഹു​കേ​മമായി നടന്നു. ഒ​പ്പം, പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ആ​ഘോ​ഷ​മാ​കാ​ൻ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ളും, വി​നോ​ദ​ങ്ങ​ളും ഈ​ദ് സം​ഗ​മ​ങ്ങ​ളും സ​ജീ​വ​മാ​യി.

ബ​​ലി പെ​​രു​​ന്നാ​​ൾ അ​വ​ധി കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം ആ​​ഘോ​​ഷി​​ക്കാ​​ൻ 974 ബീ​​ച്ചി​​ലെ ഫാ​​മി​​ലി ഫെ​​സ്റ്റി​​വ​​ലി​ലേ​ക്ക് നി​ര​വ​ധി​പേ​രെ​ത്തി.​അം​​ഗ്രി ബേ​​ർ​ഡ്സ് ഷോ, ​​സ​​ർ​​ക്ക​​സ്, ആ​​വേ​​ശ​​മു​​ണ​​ർ​​ത്തു​​ന്ന അ​​ഭ്യാ​​സ പ്ര​​ക​​ട​​ന​​ങ്ങ​​ൾ, മാ​​ജി​​ക് ഷോ, ​​പ​​പ്പ​​റ്റ് ഷോ & ​​ബ​​ബ്ൾ ഷോ ​​തു​​ട​​ങ്ങി​​യ വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ളൊ​പ്പം, കു​​ട്ടി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ഫേ​​സ് പെ​​യി​​ന്റി​​ങ്, ഹെ​​ന്ന സ്റ്റേ​​ഷ​​ൻ, ബീ​​ച്ച് ഗെ​​യി​​മു​​ക​​ൾ, ലൈ​​റ്റി​​ങ് പ​​രി​​പാ​​ടി​​ക​​ളും ഒ​​രു​​ക്കി​​യി​​രു​ന്നു.

ആ​ഭ്യ​ന്ത മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും വ​ർ​ക്കേ​ഴ്സ് സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ് ഫ​ണ്ടി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം പാ​ർ​ക്കി​ങ്ങി​ലും, അ​ൽ ഖോ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ബ​ർ​വ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലുമാണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ത്.

വി​വ​ധ ക​മ്മ്യൂ​ണി​റ്റി ബാ​ൻ​ഡു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഷോ, ​സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ, സു​ര​ക്ഷാ -ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റി​യ​തോ​ടെ പെ​രു​ന്നാ​ൾ ഹാ​പ്പി​യാ​യി മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaeidgulfqatar​
News Summary - Eid Vibe, Perunnapuram in Qatar; Three-day shoot in Qatar concludes with amazing spectacle
Next Story