ഈദുല്‍ ഫിത്വര്‍ ജൂണ്‍ അഞ്ചിനാകാന് സാധ്യത
text_fieldsദോഹ: ഈദുല്‍ ഫിത്വര്‍ ജൂണ്‍ അഞ്ചിനാകാന് സാധ്യതയെന്ന് ഖത്തര്‍ അസ്ട്രോ ണമിക്കല്‍ സൊസൈറ്റി. ഔ ഖാഫ് –ഇസ്ലാമിക കാര്യമന്ത്രാലയത്തിലെ ചാന്ദ്ര നിരീക്ഷണ കമ്മിറ്റിയില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപ നത്തെ ആശ്രയിച്ചായിരിക്കും ഖത്തറില്‍ ഈദുല്‍ ഫിത്വര്‍. സൂര്യാസ്തമനത്തിനു ശേഷമുള്ള മൂന്നു മിനിട്ടുകഴിഞ്ഞാല് ദോഹയില്‍ ചന്ദ്രക്കല അദൃശ്യമായിരിക്കും. അറബ് ലോകത്ത് ചന്ദ്രന് നിലനില്‍ക്കുന്ന പരമാവധി സമയം മൊറോക്കോയിലെ റാബത്തിലായിരിക്കും.
സൂര്യാസ്തമനത്തിനുശേഷം പന്ത്രണ്ട് മിനുട്ടു കഴിഞ്ഞാല്‍ അവിടെയും അദൃശ്യമായിരിക്കുമെന്നും ഖത്തര്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റി തലവന്‍ ഡോ.ഖാലിദ് ബിന്‍ അബ്ദുല്ല തുര്‍ക്കി അല്‍സുബൈഇ പറഞ്ഞു. ജ്യോതിശാസ്ത്ര വിലയിരുത്തല്‍ പ്രകാരം ചാന്ദ്ര നിരീക്ഷണം ആവശ്യമായിവരുന്ന എല്ലാ രാജ്യങ്ങളിലും ജൂണ്‍ നാല് ചൊവ്വാഴ്ചയായിരിക്കും റമദാനിലെ അവസാന ദിനം. ജൂണ്‍ അഞ്ച് ബുധനാ ഴ്ചയായിരിക്കും ശവ്വാല്‍ ആരംഭമെന്നുമാണ് കണക്കാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
