Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​ലു​വി​ൽ...

ലു​ലു​വി​ൽ പെ​രു​ന്നാ​ൾ ഷോ​പ്പി​ങ് ഉ​ത്സ​വം

text_fields
bookmark_border
inaugrating eid savers shopping festival at lulu hyper market
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഈ​ദ് സേ​വേ​ഴ്സ്’ ഷോ​പ്പി​ങ് ഫെ​സ്റ്റിവൽ ഫ​ഹീ​ദ് അ​ൽ ഷ​മ്മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: പെ​രു​ന്നാ​ളി​നെ ഉ​ത്സ​വ​മാ​ക്കാ​ൻ ‘ഈ​ദ് സേ​വേ​ഴ്സ്’ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. റ​മ​ദാ​ൻ മാ​സ​ത്തി​ലെ വ്ര​ത​ത്തി​ന് സ​മാ​പ​ന​മാ​യി വി​രു​ന്നെ​ത്തു​ന്ന ചെ​റി​യ പെ​രു​ന്നാ​ളി​നൊ​രു​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മു​ത​ൽ വ​സ്ത്ര​ങ്ങ​ളും, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളും വ​രെ എ​ല്ലാം വി​ല​ക്കു​റ​വോ​ടെ ല​ഭ്യ​മാ​ക്കു​ന്ന ‘ഈ​ദ് ​സേ​വേ​ഴ്സ്’ ഷോ​പ്പി​ങ് ഫെ​സ്റ്റി​നാ​ണ് ഖ​ത്ത​റി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലു​മാ​യി തു​ട​ക്കം കു​റി​ച്ച​ത്. ഏ​പ്രി​ൽ 15 വ​രെ ​മെ​​ഗാ ​പ്ര​മോ​ഷ​ൻ തു​ട​രും. പെ​രു​ന്നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ത​ൽ സ​മ്മാ​നം ന​ൽ​കാ​നു​ള്ള ആ​ഡം​ബ​ര വ​സ്തു​ക്ക​ൾ വ​രെ​യു​ള്ള​താ​ണ് ‘ഈ​ദ് സേ​വേ​ഴ്സ്’ ഷോ​പ്പി​ങ് മേ​ള. ഇ​റ​ച്ചി, വാ​ർ​ഡ്രോ​ബ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ, പെ​ർ​ഫ്യൂം, ഇ​​ല​ക്ട്രോ​ണി​ക്, മൊ​ബൈ​ൽ, ഗാ​ർ​ഹി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കു​ന്നു.

അ​ബു സി​ദ്ര​മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​രി സോ​ഷ്യ​ൽ മീ​ഡി​യ താ​രം ഫ​ഹീ​ദ് അ​ൽ ഷ​മ്മാ​ണി ‘ഈ​ദ് സേ​വേ​ഴ്സ്’ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ എം.​ഒ. ഷൈ​ജാ​ൻ, റീ​ജ​ന​ൽ മാ​നേ​ജ​ർ പി. ​ഷാ​ന​വാ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു.

ഈ​ദ് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ‘ടോ​യ് കാ​ർ​ണി​വ​ൽ’ പ്ര​മോ​ഷ​നും തു​ട​ക്കം കു​റി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ൾ ഡി​സ്കൗ​ണ്ട് വി​ല​യി​ൽ ഉ​റാ​പ്പാ​ക്കു​ന്ന​ത് ടോ​യ് കാ​ർ​ണി​വ​ൽ പ്ര​മോ​ഷ​ൻ. ഹ​സ്രേ​ബാ, നെ​ർ​ഫ്, ബാ​ർ​ബി, ​ലെ​ഗോ, ഡി​സ്നി തു​ട​ങ്ങി ​പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളി​ലെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ ല​ഭ്യ​മാ​ണ്. സൈ​ക്കി​ൾ, റൈ​ഡ​ർ കാ​ർ, പ​ഠ​നാ​വ​ശ്യ​ത്തി​നു​ള്ള ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ന്നി​വ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് കാ​ർ​ണി​വ​ൽ. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ ആ​ക്ടി​വി​റ്റീ​സും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഈ​ദ് സേ​വേ​ഴ്സ് ഷോ​പ്പി​ങ് ഫെ​സ്റ്റി​ൽ​നി​ന്ന്

അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ൾ ഉ​ൾ​കൊ​ള്ളി​ച്ചു​ള്ള ‘ഹാ​ഫ് പേ ​ബാ​ക്’ പ്ര​മോ​ഷ​നും ലു​ലു​വി​ൽ തു​ട​രു​ന്നു. വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ലേ​ഡീ​സ് ബാ​ഗ്, കു​ട്ടി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ്ര​മോ​ഷ​ൻ. 200 റി​യാ​ലി​ന് ഷോ​പ്പി​ങ് ന​ട​ത്തി​യാ​ൽ 100 റി​യാ​ൽ ഗി​ഫ്റ്റ് വൗ​ച്ച​ർ ല​ഭി​ക്കും. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വെ​ബ്സൈ​റ്റ് വ​ഴി​യും ഷോ​പ്പി​ങ് ന​ട​ത്താം. ലു​ലു ഹാ​പ്പി​ന​സ് ലോ​യ​ൽ​റ്റി പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ 10 ശ​ത​മാ​നം ഡി​സ്കൗ​ണ്ടും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LULUQatar NewsEid shopping fest
News Summary - Eid shopping fest at lulu
Next Story