Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​​താ​​റ​​യി​​ലെ...

ക​​താ​​റ​​യി​​ലെ ഈ​​ദ്​ ആഘോ​​ഷ​​ങ്ങ​​ൾ​​ക്ക് വി​​രാ​​മം

text_fields
bookmark_border
ക​​താ​​റ​​യി​​ലെ ഈ​​ദ്​ ആഘോ​​ഷ​​ങ്ങ​​ൾ​​ക്ക് വി​​രാ​​മം
cancel

ദോ​​ഹ: ക​​താ​​റ​​യി​​ലെ പെ​​രു​​ന്നാ​​ൾ ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ കൊ​​ടി​​യി​​റ​​ങ്ങി. ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ ഗം​​ഭീ​​ര​മാ​​ക്കു​​ന്ന​​തി​​ന്​ പ്ര​​യ​​ത്നി​​ച്ച ‘974 ഇ​​വ​​ൻ​​റ്’ ഗ്രൂ​​പ്പ് അം​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള ആ​​ദ​​ര​​വോ​​ടെ​​യാ​​ണ് മൂ​​ന്ന് ദി​​വ​​സം നീ​​ണ്ടു​​നി​​ന്ന  ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് വി​​രാ​​മ​​മാ​​യ​​ത്. ‘974 ഇ​​വ​​ൻ​​റ്’ഗ്രൂ​​പ്പി​​ൽ നി​​ന്നു​​ള്ള 34 സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​രെ​​ ച​ട​​ങ്ങി​​ൽ ആ​​ദ​​രി​​ച്ച​​ു. 
കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള പെ​​രു​​ന്നാ​​ൾ സ​​മ്മാ​​ന​​വി​​ത​​ര​​ണം, പോ​​ലീ​​സ്​ ബാ​​ൻ​​ഡ് ഗ്രൂ​​പ്പിെ​​ൻ​​റ ഗം​​ഭീ​​ര ബാ​​ൻ​​ഡ് മേ​​ളം, ക​​താ​​റ  ആ​​കാ​​ശ​​ത്തെ വ​​ർ​​ണാ​​ഭ​​മാ​​ക്കി​​യ ന​​യ​​ന മ​​നോ​​ഹ​​ര​​മാ​​യ വെ​​ടി​​ക്കെ​​ട്ട് തു​​ട​​ങ്ങി​​യ പ​​രി​​പാ​​ടി​​ക​​ളാ​​ണ് പെ​​രു​​ന്നാ​​ളിെ​​ൻ​​റ  ഒ​​ന്നാം ദി​​വ​​സം ന​​ട​​ന്ന​​ത്.

മി​​ക​​ച്ച സേ​​വ​​നം ന​​ട​​ത്തു​​ക​​യും സം​​ഘാ​​ട​​ന മി​​ക​​വ് പു​​ല​​ർ​​ത്തു​​ക​​യും ചെ​​യ്ത ‘974 ഇ​​വ​​ൻ​​റ്’ ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​ൻ ഹ​​മ​​ദ്  അ​​ൽ മീ​​ർ അ​​ട​​ക്കം 34 അം​​ഗ​​ങ്ങ​​ളെ ക​​താ​​റ ക​​ൾ​​ച്ച​​റ​​ൽ വി​​ല്ലേ​​ജ് ഫൗ​​ണ്ടേ​​ഷ​​ൻ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ഡോ. ​​ഖാ​​ലി​​ദ്  ബി​​ൻ ഇ​​ബ്റാ​​ഹിം അ​​ൽ സു​​ലൈ​​തി ആ​​ദ​​രി​​ച്ചു. മൂ​​ന്ന ്ദി​​വ​​സം നീ​​ണ്ടു​​നി​​ന്ന ഈ​​ദാ​​ഘോ​​ഷ പ​​രി​​പാ​​ടി​​യിൽ ഒ​​ന്ന​​ര ല​​ക്ഷ​​ത്തോ​​ളം ആ​​ളു​​ക​​ളാ​​ണ് ക​​താ​​റ സ​​ന്ദ​​ർ​​ശി​​ച്ച​​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newseid
News Summary - eid-qatar-qatar news
Next Story