Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെരുന്നാൾ: അപകടങ്ങളും...

പെരുന്നാൾ: അപകടങ്ങളും ഗുരുതരപരിക്കുകളും ഏറെ കുറവ്​

text_fields
bookmark_border
പെരുന്നാൾ: അപകടങ്ങളും ഗുരുതരപരിക്കുകളും ഏറെ കുറവ്​
cancel
camera_alt

പെരുന്നാൾ ദിവസങ്ങളിലെ റോഡിലെ തിരക്ക്​                                                     ഫോ​ട്ടോ: ഹാറൂൺ പാലങ്ങാട്

ദോഹ: ബലിപെരുന്നാളി​െൻറ ആദ്യ മൂന്നു ദിവസങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷ​െൻറ അത്യാഹിത വിഭാഗങ്ങളിലെത്തിയ കേസുകളിൽ ഗണ്യമായ കുറവെന്ന് എച്ച്.എം.സി അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് അപകടങ്ങളിലും ഗുരുതര മെഡിക്കൽ കേസുകളിലും വലിയ കുറവാണ് ഉണ്ടായത്​. ഹമദ് ജനറൽ ആശുപത്രിയിലും അൽ വക്റ ആശുപത്രിയിലുമായി വിവിധ സംഭവങ്ങളിലായി 3191 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈദ് ദിനങ്ങളിൽ ആംബുലൻസ്​ സർവിസിനായുള്ള വിളികളിലും കുറവുവന്നിട്ടുണ്ട്. ആകെ 1349 കേസുകളിലാണ് ആംബുലൻസ്​ സേവനം നൽകിയിരിക്കുന്നത്. കോവിഡ് സംബന്ധമായും മറ്റുമുള്ള കാരണങ്ങളാൽ അടിയന്തര സേവനങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ജനങ്ങളിലുണ്ടായ അവബോധവും കോവിഡ് നിയന്ത്രണങ്ങളുമാണ് ഇതിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഹമദ് ജനറൽ ആശുപത്രിയിലെയും വക്റ ആശുപത്രിയിലെയും അത്യാഹിത വിഭാഗങ്ങളിൽ ഗുരുതരാവസ്​ഥയിലുള്ള ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭക്ഷണശീലങ്ങളിലുണ്ടായ മാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള നിസ്സാര പ്രശ്നങ്ങളാണ് അധികമെന്നും പ്രാഥമിക ശുശ്രൂഷകൾക്കുശേഷം തിരിച്ചയച്ചതായും എമർജൻസി മെഡിസിൻ കോർപറേറ്റ് അഫയേഴ്സ്​ വൈസ്​ ചെയർമാൻ ഡോ. ഗലാൽ സാലിഹ് അൽ ഇസ്സായ് പറഞ്ഞു. അടിയന്തര, അത്യാഹിത കേസുകൾ ചികിത്സിക്കുന്നതിനായി വിദഗ്ധസംഘത്തെ തന്നെ വിന്യസിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈദി​െൻറ മൂന്നാം ദിനം രണ്ട് ആശുപത്രികളിലുമായി 800 കേസുകളാണ് രജിസ്​റ്റർ ചെയ്തത്. 668 കേസുകളിൽ ആംബുലൻസ്​ സർവിസ്​ ലഭ്യമാക്കുകയും ചെയ്തു. ഇതിൽ 13 കേസുകൾ മാത്രമായിരുന്നു റോഡപകടങ്ങളെ തുടർന്നുള്ളത്.

63 കേസുകൾ മറ്റ്​ അപകടങ്ങൾ മൂലം സംഭവിച്ചവയായിരുന്നു. 592 മെഡിക്കൽ എമർജൻസി കേസുകളിലും ആംബുലൻസ്​ സർവിസ്​ ലഭ്യമാക്കിയെന്നും ഇതിൽ രണ്ട് രോഗികളെ എയർ ആംബുലൻസ്​ വഴി ആശുപത്രിയിലെത്തിച്ചതായും ആംബുലൻസ്​ സർവിസ്​ അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശ് പറഞ്ഞു. എച്ച്.എം.സി പീഡിയാട്രിക് എമർജൻസി വിഭാഗത്തിൽ ഈദി​െൻറ മൂന്നാം ദിനം 524 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newseid
Next Story