Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ഈദ്​ നമസ്കാരം...

ഖത്തറിൽ ഈദ്​ നമസ്കാരം രാവിലെ 5.12ന്​; 520 പള്ളികളിൽ പ്രാർഥന

text_fields
bookmark_border
eid qatar
cancel
Listen to this Article

ദോഹ: രാജ്യത്തെ 520 പള്ളികളിലും ഈദ്​ഗാഹുകളിലുമായി ​​പെരുന്നാൾ ദിനം രാവിലെ 5.12ന്​ ഈദ്​ നമസ്കാരം നടക്കുമെന്ന്​ ഖത്തർ ഇസ്​ലാമിക മതകാര്യ മന്ത്രാലയം (ഔഖാഫ്​) അറിയിച്ചു. നമസ്കാരം നടക്കുന്ന പള്ളികളുടെ പേര്​ വിവരങ്ങളും മന്ത്രാലയം വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ( https://www.islam.gov.qa/PDF/Eid-Pray1443.pdf ) . രാജ്യത്തിന്‍റെ എല്ലാ മേഖലയിലെയും പള്ളികളും മൈതാനങ്ങളുമെല്ലാം പട്ടികയിൽ ഉൾപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി ദൃശ്യമാവുന്നത്​ നിരീക്ഷിക്കാൻ മന്ത്രാലയം നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ അധികൃതർ ശവ്വാൽ ഒന്ന്​ ​എന്നാണെന്ന്​ പ്രഖ്യാപിക്കും.

ഇസ്​ഗാവ, ഉമ്മു അൽ സനീം, അൽ സലാത അൽ ജദീദ്​, ഉം സലാൽ അലി, ഉം സലാൽ മുഹമ്മദ്​, ഉം ഗുവൈലിന, ഉം ഖർന്​, ഉം ലഖ്​ബ, ബിൻ ഉംറാൻ, ബിൻ മഹ്​മൂദ്​, ബു സിദ്ര, തുമാമ, ജുമൈലിയ, ഖറൈതിയാത്​, ജർയാൻ, ഹുവൈല, ഖറാറ, ഖാലിദിയ, ഖർസാ, അൽ ഖീസ, ദഫ്​ന, ദോഹ അൽ ജദീദ്​, താകിറ, സുദാൻ, സൈലിയ, ഷെഹാനിയ, അൽ ഇബ്​, പേൾ ഖത്തർ, അൽ മുറ, മെസില, മിർഖാബ്​ അൽ ജദീദ്​, മെഷാഫ്​, മമുറ, ഇൻഡസ്​ട്രിയൽ ഏരിയ, നജദ, അൽ ഹിലാൽ, വജ്​ബ, അൽ ഖോർ, ദുഹൈൽ, റയ്യാൻ അൽ ജദീദ്​, റയ്യാൻ അൽ ഖദീം, അൽ സദ്ദ്​, സിമൈസ്മ, അൽ സൈലിയ, ഷമാൽ, അസിസിയ, ബാനി ഹാജിർ, ബു സംറ, ദുഖാൻ, റാ ലഫാൻ, റൗദത്തുൽ ഖൈൽ, റൗദത്ത്​ അൽ ഫാർസ്​, റൗദത്​ അബ ഹീരൻ, ഉനൈസ, ഫെരീജ്​ അൽ നസർ, ഫെരീജ്​ ബിൻ ദിർഹം, ഫെരീജ്​ അൽ മനസീർ, ഫെരീജ്​ അബ്​ദുൽ അസീസ്​, ലിബൈബ്​, ലഖ്​തൈഫിയ, മിറൈഖ്​, മിസഈദ്​, മിസൈമീർ, മിഷൈരിബ്​, നുഐജ, വാദി അൽ സൈൽ, ഐൻ ഖാലിദ്​, അൽ ഗാനിം അൽ ജദീദ്​, അൽ ഗറാഫ, ഫെരീജ്​ ബിൻ ഉംറാൻ, അൽ ലുഖ്​ത, മദിനത്​ അൽ ഷമാൽ, മദിനത്​ ഖലിഫ സൗത്​, മദിനത്​ ഖലിഫ നോർത്ത്​, അൽ മതാർ ഖദീം, ഹമദ്​ രാജ്യാന്തര വിമാനത്താവളം, മെഐതർസൗത്​, മുഐതർ നോർത്ത്​, അൽ നജ്​മ, അൽ വക്​റ, അൽ വുകൈർ എന്നീ സ്ഥലങ്ങളിലായി 520 പള്ളികളിലാണ്​ പെരുന്നാൾ നമസ്കാരങ്ങൾ നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid prayerRamadan 2022
News Summary - Eid prayers in Qatar at 5.12 p.m; Prayers in 520 Mosques
Next Story