പെരുന്നാൾ നമസ്കാരം രാവിലെ 5.05ന്, കോവിഡ് ചട്ടങ്ങൾ പാലിക്കണം
text_fieldsദോഹ: ചെറിയപെരുന്നാൾ നമസ്കാരം രാവിലെ 5.05നു നടക്കും. നമസ്കാരിനെത്തുന്നവർ കോവിഡ് ചട്ടങ്ങൾ പൂർണമായി പാലിക്കണമെന്ന് ഔഖാഫ് ഇസ്ലാമിക മതകാര്യമന്ത്രാലയം അറിയിച്ചു. പള്ളികൾ, മൈതാനങ്ങൾ എന്നിവിടങ്ങളിലായി ആകെ 1,028 ഇടങ്ങളിലാണ് രാജ്യത്ത് നമസ്കാരം ഉണ്ടാവുക. ഇവയുടെ ലൊക്കേഷൻ അടക്കമുള്ള പൂർണവിവരങ്ങൾ മന്ത്രാലയത്തിെൻറ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എല്ലാവരും മാസ്ക് ധരിക്കണം. എല്ലാവരും സ്വന്തമായി നമസ്കാരപായകൾ കൊണ്ടുവരണം. ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കണം. ഇഹ്തിറാസ് ആപിൽ പച്ച സ്റ്റാറ്റസ് കാണിക്കണം. പള്ളികളുടെയും നമസ്കാരഗ്രൗണ്ടുകളുടെയും പ്രവേശനകവാടത്തിൽ ഇതു പരിശോധിക്കും. 12 വയസ്സിനു താഴെയുള്ളവർക്ക് പ്രവേശനമുണ്ടാകില്ല. പള്ളികളിലെയും മൈതാനങ്ങളിലെയും സ്ത്രീകൾക്കുള്ള നമസ്കാര ഇടങ്ങൾ അടഞ്ഞുതന്നെ കിടക്കും. സ്ത്രീകൾ വീടുകളിൽനിന്ന് നമസ്കാരം നിർവഹിക്കണമെന്നാണ് നിർദേശം. നമസ്കാരത്തിന് വരുന്നവർ ഹസ്തദാനം, ആലംഗനം എന്നിവ ഒഴിവാക്കണം. പള്ളിക്ക് പുറത്തും കവാടങ്ങളിലും കൂട്ടംകൂടി നിൽക്കരുത്.
സലത്ത അൽജദീദ് ഭാഗത്ത് 12 പള്ളികൾ, അൽതുമാമ ഭാഗത്ത് പള്ളികളും ഗ്രൗണ്ടുകളുമായി 10 കേന്ദ്രങ്ങൾ, അൽസദ്ദിൽ 10 ഇടങ്ങൾ, അൽകർതിയാത്തിൽ 19, അൽഖോറിൽ 27 തുടങ്ങിയിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കും. മേയ് ഒമ്പതു മുതൽ മേയ് 18 വരെയാണ് പൊതുഅവധി. മേയ് 19 മുതേല ഇനി സർക്കാർ ഓഫിസുകൾ പ്രവർത്തിക്കൂ. ബാങ്കുകൾ, മണി എക്സ്ചേഞ്ചുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റു സാമ്പത്തിക, നിക്ഷേപ സ്ഥാപനങ്ങൾ എന്നിവക്ക് മേയ് 12 മുതൽ മേയ് 16 വരെയാണ് അവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

