എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഈദ് നമസ്കാരം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ പോരാട്ടങ്ങൾക്ക് വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇത്തവണ ചെറിയ പെരുന്നാൾ നമസ്കാരത്തിന് സൗകര്യം. മിനാരതിൻ സെന്ററാണ് ലോകകപ്പ് മത്സര വേദികൾ എന്ന നിലയിൽ ശ്രദ്ധേയമായ ഖത്തർ ഫൗണ്ടേഷനിലെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുന്നത്. ഔഖാഫ് മന്ത്രാലയം പ്രഖ്യാപിക്കുന്ന സമയത്തായിരിക്കും നമസ്കാരം.
പെരുന്നാൾ നമസ്കാര ശേഷം വിവിധ പരിപാടികളോടെ വിപുലമായ ഈദ് ഫെസ്റ്റിവലിനും എജുക്കേഷൻ സിറ്റി സ്റ്റേഡിയം വേദിയാവും. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയങ്ങൾ ആദ്യമായാണ് മറ്റൊരു പരിപാടിക്ക് ആതിഥേയരാവുന്നത്. ലോകകപ്പിനിടയിൽ സ്റ്റേഡിയം 974ൽ ഫാഷൻ ഷോ നടന്നിരുന്നു.

