Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസുരക്ഷയുടെ പെരുന്നാൾ...

സുരക്ഷയുടെ പെരുന്നാൾ ദിനങ്ങൾ

text_fields
bookmark_border
സുരക്ഷയുടെ പെരുന്നാൾ ദിനങ്ങൾ
cancel

ദോഹ: ഖത്തറിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്​ച. ഔഖാഫ്​ ഇസ്​ലാമികമതകാര്യമന്ത്രാലയത്തിൻെറ മാസപ്പിറവി നിർണയകമ്മിറ്റിയാണ് പെരുന്നാൾ മേയ്​ 13 നായിരിക്കുമെന്ന്​​ പ്രഖ്യാപിച്ചത്​.

പെരുന്നാൾ അവധി ദിവസങ്ങളിൽ ഗതാഗത സംവിധാനം കൂടുതൽ എളുപ്പമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത ജനറൽ ഡയറക്ടറേറ്റ് അധിക തയാറെടുപ്പുകൾനടത്തി. ഇതിെൻറ ഭാഗമായി വാണിജ്യ സ്​ട്രീറ്റുകളിലും പ്രധാന റോഡുകളിലും ഷോപ്പിങ്​ മാളുകളിലും ഈദ് പ്രാർഥാന ഗ്രൗണ്ടുകൾക്കും പള്ളികൾക്കും സമീപം പൊലീസ്​ പ​േട്രാളിങ്​ ശക്തമാക്കും. പെരുന്നാൾ അവധി ദിവസങ്ങളിൽ എല്ലാ പ്രദേശങ്ങളിലും പ​േട്രാളിങ്​ നടത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി കൂടുതൽ പ​േട്രാളിങ്​ വാഹനങ്ങളെ വിന്ന്യസിക്കും. തയാറെടുപ്പുകൾ പൂർത്തിയായതായും ഗതാഗത ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

ഷോപ്പിങ്ങിനായി കൂടുതൽ ആളുകൾ ഒത്തുചേരുന്ന മാർക്കറ്റുകളിലും വാണിജ്യ സ്​ട്രീറ്റുകളിലും നിരീക്ഷണം കടുപ്പിക്കും. പെരുന്നാളിനോടനുബന്ധിച്ചും തുടർന്നുള്ള ദിവസങ്ങളിലും വാഹന ഗതാഗതം സുഗമമാക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായും രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും പേട്രാളിങ് വാഹനങ്ങളെ വിന്ന്യസിക്കുമെന്നും ട്രാഫിക് അവയർനസ്​ വിഭാഗം മേധാവി കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു.

കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി സുരക്ഷ മുൻകരുതലുകളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്നും പൊലീസ്​ നിരീക്ഷിക്കും. വാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണവും ഇഹ്തിറാസ്​ സ്​റ്റാറ്റസും കർശനമായി പരിശോധിക്കുമെന്നും കേണൽ അൽ ഹാജിരി വ്യക്തമാക്കി. പെരുന്നാൾ അവധി ദിനങ്ങളിലും മന്ത്രാലയത്തി​െൻറ സുരക്ഷാവകുപ്പും ട്രാഫിക്​ ഇൻവെസ്​റ്റിഗേഷൻ വിഭാഗവും ദിവസം 24 മണിക്കൂറും പ്രവർത്തിക്കും. സേവാനാധിഷ്​ഠിത വകുപ്പുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. നാഷനാലിറ്റി ആൻഡ്​​ ട്രാവൽ ഡോക്യുമെൻറ്​സ്​, പാസ്​പോർട്​, ട്രാഫിക്​ ആൻഡ്​​ ഫിംഗർ പ്രിൻറ്​ തുടങ്ങിയ ഇത്തരം വകുപ്പുകൾ രാവിലെ എട്ടുമുതൽ ഉച്ചക്ക്​ 12 മണിവരെ പ്രവർത്തിക്കും. വാഹനങ്ങളുടെ സാ​ങ്കേതികപരിശോധനകേന്ദ്രങ്ങളായ വുഖൂദ്​ വെഹിക്കിൾസ്​ ഇൻസ്​പെക്​ഷൻ അഥവാ ഫാഹിസ്​ കേന്ദ്രങ്ങളുടെ പ്രവർത്തനം പെരുന്നാൾ അവധിദിനങ്ങളിൽ പുനഃക്രമീകരിച്ചിട്ടുണ്ട്​. ഫാഹിസ്​ കേന്ദ്രങ്ങൾക്ക്​ മേയ്​ ഒമ്പതുമുതൽ 18 വരെയാണ്​ അവധി. എന്നാൽ ജനങ്ങൾക്കുള്ള സേവനം മുടങ്ങാതിരിക്കാനായി മസ്​റൂഅ, വക്​റ എന്നിവിടങ്ങളിലെ ഫാഹിസ്​ കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കും.

മേയ്​ ഒമ്പതുമുതൽ റമദാൻ അവസാനം വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക്​ 12 മണിവരെയായിരിക്കും ഇത്​. ഇവ മേയ്​ 16 മുതൽ 18 വരെ രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​​ 12 വരെയും പ്രവർത്തിക്കും. 11.45ന്​ ഈ കേന്ദ്രങ്ങളുടെ ഗേറ്റ്​ അടക്കും.അതിന്​ മുമ്പ്​ എത്തുന്നവർക്ക്​ മാത്രമെ സേവനങ്ങൾ ലഭിക്കൂ. ചെറിയപെരുന്നാൾ നമസ്​കാരം പുലർച്ചെ 5.05ന്​ നടക്കുമെന്ന്​ ഔഖാഫ്​ അറിയിച്ചു. പള്ളികൾ, മൈതാനങ്ങൾ എന്നിവിടങ്ങളിലായി ആകെ 1,028 ഇടങ്ങളിലാണ്​ പെരുന്നാൾ നമസ്​കാരം ഉണ്ടാവുക.നമസ്​കാരം നടക്കുന്ന പള്ളികളുടെ ലൊക്കേഷൻ അടക്കമുള്ള പൂർണവിവരങ്ങൾ അടങ്ങിയ പട്ടിക കഴിഞ്ഞ ദിവസം മന്ത്രാലയത്തി​െൻറ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

പള്ളികളിലെത്തുന്നവർ എല്ലാവിധ കോവിഡ്​ പ്രതിരോധചട്ടങ്ങളും പാലിക്കണം. സ്വന്തമായി നമസ്​കാരപടങ്ങൾ കൊണ്ടുവരണം. ഹസ്​തദാനം, ആലിംഗനം തുടങ്ങിയവ ഒഴിവാക്കണം.

ബാങ്കുകൾക്ക്​ 16 വരെ അവധി

ദോഹ: രാജ്യത്തെ ബാങ്കുകൾ, മണി എക്​സ്​ചേഞ്ചുകൾ, ഇൻഷുറൻസ്​ കമ്പനികൾ, മറ്റ്​ സാമ്പത്തിക, നിക്ഷേപ സ്​ഥാപനങ്ങൾ എന്നിവയുടെ ചെറിയപെരുന്നാൾ അവധി ഖത്തർ സെൻട്രൽ ബാങ്ക്​ പ്രഖ്യാപിച്ചു. ഇതനുസരിച്ച്​ ഇത്തരം സ്​ഥാപനങ്ങളുടെ അവധി മേയ്​ 12 മുതൽ മേയ്​ 16 വരെയായിരിക്കും. മേയ്​ 17 മുതലാണ്​ ഇവ ഇനി പ്രവർത്തിക്കുക. അവധി ദിനങ്ങളിൽ എല്ലാ ശാഖകളും അടച്ചിടണം. സർക്കാർ പൊതുമേഖലയിൽ മേയ്​ ഒമ്പത്​ ഞായറാഴ്​ച മുതൽ മേയ്​ 18 ചൊവ്വാഴ്​ച വരെയാണ്​ പെരുന്നാൾ അവധി. മേയ്​ 19 ബുധനാഴ്​ച മുതൽ ജീവനക്കാർ ജോലിക്ക്​ ഹാജരാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eidul fitrqatar news
News Summary - Eid of Safety Days
Next Story