Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈ​ദ് മെ​ഹ്ഫി​ൽ...

ഈ​ദ് മെ​ഹ്ഫി​ൽ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
eid mehfil
cancel
camera_alt

നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഈ​ദ് മെ​ഹ്ഫി​ലി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പ​ള്ളി​വി​ള സം​സാ​രി​ക്കു​ന്നു

ദോ​ഹ: പെ​രു​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ കൈ​മു​ട്ടി പാ​ട്ടും ഗാ​ന​മേ​ള​യു​മാ​യി ഒ​ത്തു​ചേ​ർ​ന്ന് ഖ​ത്ത​റി​ലെ നൗ​ഷാ​ദു​മാ​ർ. പേ​രി​ലെ സാ​മ്യ​ത​കൊ​ണ്ടു ഒ​ന്നി​ച്ചു​ചേ​ർ​ന്ന് കൂ​ട്ടാ​യ്മ​യാ​യി മാ​റി​യ നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​നു കീ​ഴി​ൽ ഓ​ൾ​ഡ് ഐ​ഡി​യ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് മെ​ഹ്ഫി​ലും സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യും ജ​ന​സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി

കൂ​ട്ടാ​യ്മ​യെ കു​റി​ച്ച് ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പ​ള്ളി​വി​ള വി​ശ​ദീ​ക​രി​ച്ചു. പൊ​തു​സ​മ്മേ​ള​നം ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ്‌ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് വ​ളാ​ഞ്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ചൊ​ക്ലി, വൈ​സ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് അ​ങ്ങാ​ടി, നൗ​ഷാ​ദ് പാ​നൂ​ർ, എം.​എ​ൻ. നൗ​ഷാ​ദ്, ആ​ല​ത്തൂ​ർ നൗ​ഷാ​ദ്, നൗ​ഷാ​ദ്അ​ലി, നൗ​ഷാ​ദ് വ​യ​നാ​ട്, അ​ണ്ടൂ​ർ​ക്കോ​ണം നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​കാ​ശ​തീ​രം റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് മെ​മ​ന്റോ​യും സ​മ്മാ​ന​വും ഐ.​സി.​ബി എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ വി​ത​ര​ണം ചെ​യ്തു. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, സ്കി​യ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ജ​ലീ​ൽ, ന​സ​റു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഖാ​ലി​ദ് ക​ല്ലു, സോ​ഷ്യ​ൽ മീ​ഡി​യ താ​രം മ​ഹ​മൂ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ഖ​ത്ത​റി​ലെ ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കി​യ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്കി​ടെ റോ​ഷ്നി കൃ​ഷ്ണ​ന്റെ ലൈ​വ് ആ​ർ​ട്ടും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarEid mehfil
News Summary - Eid mehfil
Next Story