Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാർച്ച് 30 മുതൽ ഏപ്രിൽ ഏഴു വരെ ഈദ് അവധി
text_fieldsbookmark_border
ദോഹ: ഖത്തറിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെരുന്നാൾ അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴു വരെയാണ് ചെറിയ പെരുന്നാൾ അവധി. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ അവധിയാണ് പ്രഖ്യാപിച്ചത്.
വാരാന്ത്യ അവധി ദിനമായ മാർച്ച് 28, 29 തീയതികൾക്ക് തുടർച്ചയായാണ് പൊതു അവധിയും വരുന്നത്. ഒമ്പത് ദിവസത്തെ പെരുന്നാൾ പൊതുഅവധിയും വാരാന്ത്യ അവധിയും ഉൾപ്പെടെ 11 ദിവസമായിരിക്കും ഇത്തവണ സർക്കാർ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും അവധി നൽകുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കും.
Next Story

