ഈദ് അവധി: ഹെൽത്ത് സെൻററുകളിലെ പ്രവർത്തന സമയം ഇങ്ങനെ
text_fieldsദോഹ: മേയ് 28 വരെയുള്ള ഈദ് അവധി ദിവസങ്ങളിലെ ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിലെ ഹെൽത്ത് സെൻററുകളിലെ പ്രവർത്തന സമയം പുറത്തുവിട്ടു.ദോഹയുടെ പരിധിയിലുള്ള റയ്യാൻ, അബുബക്കർ സിദ്ദീഖ്, മിസൈമീർ, ഉം ഗുവൈലിന, വെസ്റ്റ്ബേ, മദീന ഖലീഫ, എയർപോർട്ട്, ഉമർ ബിൻ ഖത്താബ് ഹെൽത്ത് സെൻററുകൾ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഈ ഹെൽത്ത് സെൻററുകളിലെ ദന്തരോഗ സേവനം രാവിലെ 7 മുതൽ രാത്രി 10 വരെ ലഭ്യമായിരിക്കും. അതേസമയം, ദോഹക്ക് പുറത്ത് അൽ വക്റ ഹെൽത്ത് സെൻറർ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ദന്തരോഗ സേവനം രാവിലെ 7 മുതൽ രാത്രി 10 വരെയായിരിക്കും. അൽഖോർ ഹെൽത്ത് സെൻറർ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. എന്നാൽ ദന്തരോഗ സേവനം രാവിലെ 7 മുതൽ ഉച്ചക്ക്2 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമായിരിക്കും. അൽ റുവൈസ് ഹെൽത്ത് സെൻറർ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഇവിടെയുള്ള ദന്തരോഗ സേവനം രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെയായിരിക്കും ലഭ്യമാകുക.
അൽ ശഹാനിയ ഹെൽത്ത് സെൻറർ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. രാവിലെ 7 മുതൽ രാത്രി 10 വരെയായിരിക്കും ദന്തരോഗ സേവനം ലഭ്യമാകുക. അൽ ജുമൈലിയ ഹെൽത്ത് സെൻററിലെ എല്ലാ സേവനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് പി. എച്ച്. സി. സി അറിയിച്ചു. അതേസമയം, ഖത്തർ യൂനിവേഴ്സിറ്റി, ലെഗ്വൈരിയ, അൽ ദആയിൻ, ബൂ നഖ്ല, അൽ തുമാമ, അൽ വഅബ്, അൽ കരാന, അൽ വജബ, അൽ കഅ്ബാൻ എന്നീ ഹെൽത്ത് സെൻററുകൾ ഈദ് ദിവസങ്ങളിൽ അവധിയായിരിക്കും. ഈ ഹെൽത്ത് സെൻററുകളിലെ അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. ലെഅബൈബ്, എയർപോർട്ട് എന്നിവിടങ്ങളിലെ സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.അബൂബക്കർ സിദ്ദീഖ്, മൈദർ, അൽ ശഹാനിയ, റൗദത് ഖൈൽ, ഗറാഫ, അൽ റുവൈസ്, അൽ കഅ്ബാൻ ഹെൽത്ത് സെൻററുകളിലെ അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കും.
കോവിഡ്–19 രോഗികൾക്കായുള്ള മൈദർ ഹെൽത്ത് സെൻറർ, റൗദത് ഖൈൽ ഹെൽത്ത് സെൻറർ, ഗറാഫ ഹെൽത്ത് സെൻറർ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. ഉം സലാൽ ഹെൽത്ത് സെൻറർ രാവിലെ 7 മുതൽ രാത്രി 11 വരെയായിരിക്കും പ്രവർത്തിക്കുക.പി. എച്ച്. സി. സിക്ക് കീഴിലുള്ള കമ്മ്യൂണിറ്റി കാൾ സെൻറർ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. മെയ് 24, 25 തിയ്യതികളിൽ മെഡിസിൻ ഡെലിവറി സേവനം ഉണ്ടായിരിക്കുന്നതല്ലെന്നും 26ന് സേവനം ലഭ്യമായിരിക്കുമെന്നും പി. എച്ച്. സി. സി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
